Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightബാങ്കുകളുടെ ഉടമസ്ഥത...

ബാങ്കുകളുടെ ഉടമസ്ഥത കോർപ്പറേറ്റുകളുടെ കൈയിലെത്തുന്നത്​ നല്ല പ്രവണതയല്ലെന്ന്​ എസ്​.ബി.ഐ മുൻ ചെയർമാൻ

text_fields
bookmark_border
ബാങ്കുകളുടെ ഉടമസ്ഥത കോർപ്പറേറ്റുകളുടെ കൈയിലെത്തുന്നത്​ നല്ല പ്രവണതയല്ലെന്ന്​ എസ്​.ബി.ഐ മുൻ ചെയർമാൻ
cancel

ന്യൂഡൽഹി: ബാങ്കുകളുടെ ഉടമസ്ഥാവകാശം കൈയാളാൻ കോർപ്പറേറ്റുകളെ അനുവദിക്കുന്നത്​ നല്ല പ്രവണതയല്ലെന്ന് എസ്​.ബി.ഐ മുൻ​ ചെയർമാൻ രജനീഷ്​ കുമാർ. തന്നെ സംബന്ധിച്ച​ിടത്തോളം ഇത്​ ആശാസ്യകരമായ പ്രവണതയല്ലെന്ന്​ അദ്ദേഹം വ്യക്​തമാക്കി. സെന്‍റർ ഫോർ ഫിനാൻഷ്യൽ സ്റ്റഡീസ്​ നടത്തിയ വെബിനാറിൽ സംസാരിക്കു​േമ്പാഴാണ്​ അദ്ദേഹത്തിന്‍റെ പരാമർശം.

കഴിഞ്ഞ വർഷം നടന്ന റിസർവ്​ ബാങ്കിന്‍റെ ഇ​േന്‍റണൽ വർക്കിങ്​ ഗ്രൂപ്പ്​ യോഗത്തിൽ വലിയ കോർപ്പറേറ്റുകൾക്കും​ വ്യവസായ സ്ഥാപനങ്ങളുടെ പ്രൊമോട്ടർക്കും ബാങ്കുകളുടെ ഉടമസ്ഥാവകാശം കൈമാറാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിനായി 1949ലെ ബാങ്കിങ്​ റെഗുലേഷൻസ്​ ആക്​ടിൽ മാറ്റം വരുത്തണം.

കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ ഊർജ മേഖലയെ കുറിച്ചും രജനീഷ്​ കുമാർ പ്രസ്​താവന നടത്തി. വൈദ്യുതിയുടെ ട്രാൻസ്​മിഷൻ രംഗത്ത്​ സർക്കാർ-സ്വകാര്യ പങ്കാളിത്തമുണ്ടെങ്കിലും ഡിസ്​ട്രിബ്യൂഷൻ രംഗം പൂർണമായും പൊതുമേഖലയുടെ കുത്തകയാണ്​. വൈദ്യുതി മോഷണവും സബ്​സിഡിയും മേഖലയിൽ വലിയ പ്രതിസന്ധിയാണ്​ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajnish Kumar
News Summary - Bank ownership in hands of corporates not desirable: ex-SBI chairman Rajnish Kumar
Next Story