Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightപേറ്റൻറ്​ കേസിൽ...

പേറ്റൻറ്​ കേസിൽ ആപ്പിളിന്​ തിരിച്ചടി; വിർനെറ്റ്​എക്​സിന്​ 503 മില്യൺ ഡോളർ നൽകണം

text_fields
bookmark_border
പേറ്റൻറ്​ കേസിൽ ആപ്പിളിന്​ തിരിച്ചടി; വിർനെറ്റ്​എക്​സിന്​ 503 മില്യൺ ഡോളർ നൽകണം
cancel

​സാൻ​ഫ്രാൻസിസ്​കോ: പേറ്റൻറ്​ കേസിൽ ടെക്​ ഭീമൻ ആപ്പിളിന്​ തിരിച്ചടി. യു.എസ്​ കമ്പനിയായ വിർനെറ്റ്​എക്​സിന്​ പേറ്റൻറ്​ ഇനത്തിൽ 503 മില്യൺ ഡോളർ നൽകാൻ കോടതി ഉത്തരവിട്ടു. ടെക്​സാസിലെ കോടതിയാണ്​ ആപ്പിളിനോട്​ വൻ തുക നൽകാൻ ആവശ്യപ്പെട്ടത്​.

ഐഫോൺ, ഐപാഡ്​, ഐപോഡ്​ ടച്ച്​ എന്നിവയിലെ സുരക്ഷിത ഡാറ്റ കൈമാറ്റ ടെക്​നോളജിയുമായി ബന്ധപ്പെട്ടാണ്​ ഇരു കമ്പനികളും തമ്മിൽ നിയമയുദ്ധം നടന്നത്​. 10 വർഷത്തോളം നടന്ന നിയമപോരാട്ടത്തിനാണ്​ അറുതിയായത്​. ഞങ്ങളുയർത്തിയ വാദങ്ങൾ ശ്രദ്ധാപൂർവം പരിഗണിച്ച കോടതിയോട്​ നന്ദിയുണ്ടെങ്കിലും വിധിയിൽ അതൃപ്​തിയുണ്ടെന്നും അപ്പീൽ പോകുമെന്നും ആപ്പിൾ അറിയിച്ചിട്ടുണ്ട്​.

ആപ്പിളി​െൻറ വി.പി.എൻ ഓൺ ഡിമാൻഡ്​ തങ്ങളുടെ സാ​ങ്കേതികവിദ്യ ഉപയോഗിച്ചാണ്​ പ്രവർത്തിക്കുന്നതെന്നായിരുന്നു വിർനെറ്റ്​എക്​സി​െൻറ വാദം. ഇത്രയും കാലം ഈ സാ​ങ്കേതികവിദ്യ ഉപയോഗിച്ചതിന്​ പണം നൽകണമെന്നും കമ്പനി വാദിച്ചു. 700 മില്യൺ ഡോളർ വേണമെന്നായിരുന്നു കമ്പനിയുടെ ആവശ്യമെങ്കിലും 503 മില്യണാണ്​ കോടതി അനുവദിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AppleVirnetX
News Summary - Apple Told To Pay $503 Million In Patent Case By US Jury
Next Story