Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Anil Ambani
cancel
Homechevron_rightBusinesschevron_rightCorporateschevron_rightഒരിക്കൽ മുകേഷ്​...

ഒരിക്കൽ മുകേഷ്​ അംബാനിയേക്കാൾ ധനികൻ, ഇപ്പോൾ ആസ്​തി വട്ടപൂജ്യം; അനിൽ അംബാനിയുടെ പതനം ഇങ്ങനെ

text_fields
bookmark_border

ന്യൂഡൽഹി: 2008ൽ ലോകത്തിലെ ധനികരിൽ ആറാം സ്ഥാനത്തായിരുന്നു ബിസിനസുകാരനും മുകേഷ്​ അംബാനിയുടെ സഹോദരനുമായ അനിൽ അംബാനി. 42 ബില്ല്യൺ ഡോളറായിരുന്നു അനിൽ അംബാനിയുടെ ആസ്​തി. എന്നാൽ ചൈനീസ്​ ബാങ്കുകൾ കടം തിരിച്ചെടുക്കുന്നതോടെ തന്‍റെ ആസ്​തി വട്ടപൂജ്യ​മാണെന്നാണ് അനിൽ അംബാനിയുടെ വാദം. ​

റിലയൻസ്​ കമ്യൂണിക്കേഷന്​ ചൈനീസ്​ ബാങ്കുകൾ നൽകിയ വായ്​പ തിരികെ അടക്കുന്നതിൽ മുടക്കം വരുത്തിയതായിരുന്നു സംഭവങ്ങളുടെ തുടക്കം. 5000 ​േകാടി രൂപയിലധികമായിരുന്നു ചൈനീസ്​ ബാങ്കുകൾക്ക്​ അനിൽ അംബാനി നൽകാനുണ്ടായിരുന്നത്​. ചൈനീസ്​ ബാങ്കുകളുടെ കേസ്​ പരിഗണിക്കുന്നതിനിടെ തന്‍റെ ആസ്​തി ഇപ്പോൾ വട്ടപൂജ്യമാണെന്നും കടക്കെണിയിലാണെന്നുമാണ്​ അനിൽ യു.കെ കോടതിയെ അറിയിച്ചത്​.

'എന്‍റെ ഓഹരികളുടെ നിലവിലെ മൂല്യം ഏകദേശം 82.4 മില്ല്യൺ ഡോളറായി കുറഞ്ഞു. ബാധ്യതകൾ കണക്കിലെടുക്കു​േമ്പാൾ ആസ്​തി വട്ടപൂജ്യമാണ്​' -2020ൽ അനിൽ അംബാനി യു.കെ കോടതിയെ അറിയിച്ചു.

റിലയൻസ്​ അനിൽ ധീരുഭായ്​ അംബാനി ഗ്രൂപ്പിന്‍റെ (എ.ഡി.എ.ജി) ഉടമസ്​ഥതയിലെ റിലയൻസ്​ ഇൻഫ്രാസ്​ട്രക്​ചർ, റിലയൻസ്​ കമ്യൂണിക്കേഷൻസ്​, റിലയൻസ്​ കാപിറ്റൽ, റിലയൻസ്​ പവർ തുടങ്ങിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും എ.ഡി.എ.ജി പറയുന്നു. 2012ൽ ആയിരുന്നു റിലയൻസ്​ കോം ചൈനീസ്​ ബാങ്കുകളിൽനിന്ന്​ വായ്​പകൾ എടുത്തത്​. ഇത്​ തിരിച്ചടവ്​ മുടങ്ങിയതോടെ ബാങ്കുകൾ കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാൽ തങ്ങൾക്ക്​ ഒരു രൂപ പോലും തരാതിരിക്കാനാണ്​ അംബാനി ശ്രമിക്കുന്നതെന്നായിരുന്നു ബാങ്കുകളുടെ വാദം.

അനിൽ അംബാനിയുടെ തളർച്ചയും മുകേഷ്​ അംബാനിയുടെ വളർച്ചയും ഒരേ കാലഘട്ടത്തിലായിരുന്നു. പിതാവ്​ ധീരുഭായ്​ അംബാനിയുടെ നിര്യാണത്തിന്​ ശേഷം അനിലും മുകേഷും റിലയൻസ്​ സാമ്രാജ്യം വീതംവെക്കുകയായിരുന്നു. 2006 കാലഘട്ടത്തിൽ മുകേഷ്​ അംബാനിയുടെ സ്വത്തിനേക്കാൾ കൂടുതലായിരുന്നു അനിൽ അംബാനിയുടേത്​. 550കോടിയുടെ അധികസ്വത്ത്​ മുകേഷിനേക്കാൾ അനിലിനുണ്ടായിരുന്നു. ലക്ഷ്​മി മിത്തലിനും അസിം ​പ്രേംജിക്കും ശേഷമുള്ള ധനികനായിരുന്നു അനിൽ അംബാനി. എന്നാൽ, ഇപ്പോൾ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികനായി മുകേഷ്​ അംബാനി മാറി. അനിൽ അംബാനിയുടെ പേര്​ പട്ടികയിൽ ഇല്ലാതായി.

2007ൽ അനിലിന്‍റെ ആസ്​തി 45ബില്ല്യൺ ഡോളറായി ഉയർന്നു. മുകേഷി​​േന്‍റത്​ 49 മില്ല്യൺ ഡോളറും. 13 വർഷത്തിനിടെ മുകേഷ്​ അംബാനി തന്‍റെ സാമ്രാജ്യം ഉറപ്പിച്ചുനിർത്തി.

അതേസമയം, കോടതിയിൽ ഉൾപ്പെടെ പാപ്പരാണെന്ന്​ അറിയിച്ചെങ്കിലും ഈ വർഷം പാൻഡോറ പേപ്പർ വെളിപ്പെടുത്തലിൽ അനിൽ അംബാനിയുടെ ​േപരുണ്ടായിരുന്നു. അനിൽ അംബാനി ഉൾപ്പെടെ 300 ഇന്ത്യക്കാർ നികുതി വെട്ടിച്ച്​ വ​ിദേശത്ത്​ നടത്തിയ നിക്ഷേപങ്ങളുടെ വിശദാംശങ്ങളാണ്​ പുറത്തുവന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anil AmbaniMukesh AmbaniReliance Group
News Summary - Anil Ambani was richer than Mukesh Ambani once now his net worth is zero
Next Story