Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightകോവിഡ്: ആമസോണ്‍...

കോവിഡ്: ആമസോണ്‍ വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജൂൺ വരെ നീട്ടി

text_fields
bookmark_border
കോവിഡ്: ആമസോണ്‍ വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജൂൺ വരെ നീട്ടി
cancel

വാഷിങ്ടൺ: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം കാലാവധി 2021 ജൂൺ 20 വരെ നീട്ടി ആമസോൺ . നേരത്തെ ജനുവരി എട്ടുവരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി തുടരാമെന്നാണ് ആമസോൺ അറിയിച്ചിരുന്നത്.

കത്തിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലർ കമ്പനിയായ ആമസോൺ യു.എസിലെ 19,000 ൽ അധികം ജീവനക്കാർക്ക്​ ഈ വർഷം കോവിഡ്​ ബാധിച്ച​ുവെന്ന്​ വ്യക്തമാക്കിയിരുന്നു.

പകർച്ചവ്യാധി സമയത്ത് വെയർഹൗസുകൾ തുറന്നിട്ടത്​ വഴി ആമസോൺ ജീവനക്കാരുടെ ആരോഗ്യത്തെ അപകടത്തിലാക്കിയെന്ന ആരോപണവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കമ്പനി 2021 ഒക്​ടോബർ വരെ ജീവനക്കാർക്ക്​ വീട്ടിലിരുന്ന്​ ജോലിചെയ്യാനുള്ള സൗകരര്യമൊരുക്കിയിരുന്നു. പിന്നീടിത്​ ജനുവരിലേക്ക്​ നീട്ടി.

സാമൂഹിക അകലം, താപനില പരിശോധന, മാസ്​ക്​ നിർബന്ധമാക്കൽ, ഹാൻഡ് സാനിറ്റൈസർ ഉപയോഗം,അണു വിമുക്തമാക്കൽ എന്നിവയിലൂടെ ഓഫീസിൽ ജോലിചെയ്യുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ആമസോൺ അറിയിച്ചു. ഇതിനായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ടെക് രംഗത്തെ ഭീമൻമാരായ ഫേസ്​ബുക്ക് 2021 ജൂലൈ വരെയും, ഗൂഗിൾ, ആപ്പിൾ എന്നീ കമ്പനികൾ ജൂൺ വരെയും വർക്ക് ഫ്രം ഹോം കാലവധി നീട്ടി നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Work From HomePandemicCovidAmazon
Next Story