Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightകോവിഡിനിടയിലും...

കോവിഡിനിടയിലും ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ ആമസോൺ

text_fields
bookmark_border
കോവിഡിനിടയിലും ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ ആമസോൺ
cancel

വാഷിങ്​ടൺ: കോവിഡ്​ പ്രതിസന്ധിക്കിടയിൽ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാനൊരുങ്ങി ആമസോൺ. കമ്പനിയിലെ അഞ്ച്​ ലക്ഷത്തോളം ജീവനക്കാരുടെ ശമ്പളമാണ്​ കമ്പനി വർധിപ്പിക്കുക. കൂടുതൽ പേരെ ആമസോണിലേക്ക്​ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ്​ നീക്കം.

നിലവിൽ തുടക്കാർക്ക്​ മണിക്കൂറിൽ 15 ഡോളർ വരെ ആമസോൺ ശമ്പളം നൽകുന്നുണ്ട്​. ഇതിൽ മൂന്ന്​ ഡോളറി​െൻറ വരെ വർധന വരുത്താനാണ്​ ആമസോണി​െൻറ പദ്ധതി. അടുത്തമാസം മുതലാവും വർധന നിലവിൽ വരിക. നേരത്തെ ശമ്പളം വർധിപ്പിക്കണമെന്ന ആവശ്യവുമായി കമ്പനിയുടെ അൽബാമ വെയർഹൗസിലെ ജീവനക്കാർ രംഗത്തെത്തിയിരുന്നു.

വെയർഹൗസ്​, ​പാക്കിങ്​ ജോലിക്കാർക്കെല്ലാം വർധനയുടെ ഗുണം ലഭിക്കും. കഴിഞ്ഞ വർഷം മാത്രം അഞ്ച്​ ലക്ഷത്തോളം പേരെ ആമസോൺ ജോലിക്കെടുത്തിരുന്നു. 1.3 മില്യൺ ജീവനക്കാരാണ്​ ആമസോണിന്​ ലോകത്താകമാനം ഉള്ളത്​. കോവിഡിനെ തുടർന്ന്​ ഓൺലൈൻ ഷോപ്പിങ്ങിൽ ആളുകൾക്ക്​ താൽപര്യം വർധിച്ചതാണ്​ കമ്പനിക്ക്​ ഗുണമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amazon
News Summary - Amazon raise pay for the staff
Next Story