Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്ത്യയിൽ മരുന്ന്​ വിതരണത്തിനായി ഇനി ആമസോൺ ഫാർമസിയും
cancel
Homechevron_rightBusinesschevron_rightCorporateschevron_rightഇന്ത്യയിൽ മരുന്ന്​...

ഇന്ത്യയിൽ മരുന്ന്​ വിതരണത്തിനായി ഇനി ആമസോൺ ഫാർമസിയും

text_fields
bookmark_border

ബംഗളൂരു: ഇ കൊമേഴ്​സ്​ സ്​ഥാപനമായ ആ​മസോൺ ഇന്ത്യ മരുന്ന്​ വിതരണത്തിനായി ആമസോൺ ഫാർമസി ആരംഭിക്കുന്നു. കോവിഡ്​ 19 നെ തുടർന്നുണ്ടായ ലോക്​ഡൗണിലും അതിനു​േശഷവും ഓൺലൈൻ മരുന്ന്​ വിൽപ്പനയിൽ വമ്പൻ കുതിച്ചുചാട്ടമുണ്ടായിരുന്നു. ഇതേതുടർന്നാണ് രാജ്യത്ത്​ ഓൺലൈൻ മരുന്ന്​ വിതരണം ആരംഭിക്കാൻ വ്യാപാര ഭീമൻമാർ തയാറെടുക്കുന്നത്​. ആദ്യഘട്ടമായി ബംഗ​ളൂരുവിൽ മരുന്ന്​ വിതരണം ആരംഭിച്ചു. പിന്നീട്​ മറ്റു നഗരങ്ങ​ളിലേക്കും വിതരണം വ്യാപിപ്പിക്കും.

ലോക്​ഡൗണിൻെറ പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും ആശുപത്രി സന്ദർശനം ഒഴിവാക്കുന്നതിനും നിരവധി പേർ ഓൺലൈൻ സംവിധാനത്തെ ആശ്രയിച്ചിരുന്നു. കൺസൽ​ട്ടേഷൻ, ചികിത്സ, പരിശോധനകൾ, മരുന്ന്​ വിതരണം തുടങ്ങിയവയും ഓൺലൈൻ വഴിയാക്കിയിരുന്നു. മരുന്ന്​ വിതരണത്തിനായി ധാരാളം സ്​റ്റാർട്ട്​ അപ്പുകളും രംഗത്തെത്തിയിരുന്നു. കുറിപ്പടി പ്രകാരമുള്ള മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സർട്ടിഫൈഡ്​ വിൽപ്പനക്കാരിൽനിന്നുള്ള ആയുർവേദ മരുന്നുകൾ തുടങ്ങിയവയാകും വിതരണം ചെയ്യുക. വീട്ടിലിരുന്നുതന്നെ സുരക്ഷിതമായി ഉപഭോക്താക്കളുടെ ആവശ്യങ്ങൾ സാധിക്കേണ്ടതാണ്​​ ഇന്ന​ത്തെ പ്രധാന ആവശ്യമെന്ന്​ ആ​മസോൺ വക്താവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmazonAmazon Indiaonline pharmacy service
News Summary - Amazon India online pharmacy service launches
Next Story