Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightസി.എഫ്​.ഒയെ മാറ്റി...

സി.എഫ്​.ഒയെ മാറ്റി ഇ-കോമേഴ്​സ്​ വമ്പൻമാരായ ആലിബാബ; കമ്പനി ഘടനയിലും നിർണായക മാറ്റങ്ങൾ

text_fields
bookmark_border
സി.എഫ്​.ഒയെ മാറ്റി ഇ-കോമേഴ്​സ്​ വമ്പൻമാരായ ആലിബാബ; കമ്പനി ഘടനയിലും നിർണായക മാറ്റങ്ങൾ
cancel

ബീജിങ്​: ഇ-കോമേഴ്​സ്​ വ്യവസായത്തിൽ കാതലായ മാറ്റങ്ങൾ വരുത്തി ആലിബാബ. ഇതിനൊപ്പം പുതിയ ചീഫ്​ ഫിനാൻഷ്യൽ ഓഫീസറേയും നിയമിച്ചു. തിങ്കളാഴ്ചയാണ്​ ആലിബാബ ഗ്രൂപ്പ്​ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ചത്​. സമ്പദ്​വ്യവസ്ഥയിലെ മാന്ദ്യം, വിവിധ ഏജൻസികളുടെ നിയന്ത്രണങ്ങൾ തുടങ്ങിയ വെല്ലുവിളികൾക്കിടെയാണ്​ ആലിബാബയുടെ നടപടി.

ആലിബാബക്ക്​ ഇ-കോമേഴ്​സ്​ വ്യവസായത്തിനായി ഇനി രണ്ട്​ കമ്പനികളുണ്ടാവും. ഇന്‍റർനാഷണൽ ഡിജിറ്റൽ കോമേഴ്​സും, ചൈന ഡിജിറ്റൽ കോമേഴ്​സുമാവും ആലിബാബയുടെ കമ്പനികൾ.

ഇന്‍റർനാഷണൽ ബിസിനസിനായുള്ള സ്ഥാപനത്തിൽ അലിഎക്​സ്​പ്രസ്​, ആലിബാബ.കോം, ലാസാഡ എന്നിവ ഉൾക്കൊള്ളുനു. ജിങ്​ ഫാനിനായിരിക്കും കമ്പനിയുടെ ചുമതല. ചൈനയുടെ ഡിജിറ്റൽ കോമേഴ്​സിന്​ വേണ്ടിയുള്ള സ്ഥാപനത്തെ ട്രുഡി ഡായും നയിക്കും.

മാഗി വുയുടെ പിൻഗാമിയായി ടോബി ഷു കമ്പനിയുടെ ചീഫ്​ ഫിനാൻഷ്യൽ ഓഫീസറാവും. ഷു 2019ൽ ആലിബാബയുടെ ഡെപ്യൂട്ടി സി.എഫ്​.ഒയായിരുന്നു. സി.എഫ്​.ഒ സ്ഥാനം പോവുമെങ്കിലും മാഗി വു കമ്പനിയുടെ ഡയറക്​ടർ ബോർഡിൽ തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alibaba
News Summary - Alibaba Overhauls E-Commerce Businesses, Names New CFO
Next Story