Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightപ്രതിസന്ധി രൂക്ഷം;...

പ്രതിസന്ധി രൂക്ഷം; റിയൽ എസ്​റ്റേറ്റ്​ ആസ്​തികളുടെ വിൽപ്പനക്കൊരുങ്ങി എയർ ഇന്ത്യ

text_fields
bookmark_border
പ്രതിസന്ധി രൂക്ഷം; റിയൽ എസ്​റ്റേറ്റ്​ ആസ്​തികളുടെ വിൽപ്പനക്കൊരുങ്ങി എയർ ഇന്ത്യ
cancel

ന്യൂഡൽഹി: പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ റിയൽ എസ്​റ്റേറ്റ്​ ആസ്​തികളുടെ വിൽപനക്കൊരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ്​ എയർ ഇന്ത്യയുടെ നടപടി. ഓഫീസുകൾ, ഫ്ലാറ്റ്​, സ്​റ്റാഫ്​ ക്വാർ​ട്ടേഴ്​സ്​ എന്നിവയുടെ വിൽപനയാണ്​ നടത്തുക. ഇതിലൂടെ 300 കോടി സ്വരൂപിക്കുകയാണ്​ ലക്ഷ്യം.

ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്​, ബംഗളൂരു, മംഗളൂരു, നാസിക്​, നാഗ്​പൂർ എന്നിവിടങ്ങളിലെ വസ്​തുക്കളാണ്​ വിൽക്കുക. ഇതിനുള്ള ടെൻഡർ വെബ്​സൈറ്റിൽ എയർ ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.ന്യൂഡൽഹിയിലെ ഏഷ്യൻ ഗെയിംസ്​ വില്ലേജിലെ റെസിഡൻഷ്യൽ കെട്ടിട്ടം. ബാന്ദ്രയിലെ പാലി ഹില്ലിലെ ഫ്ലാറ്റ്​, കൊൽക്കത്തയിലെ ഗോൾഫ്​ ഗ്രീനിലെ ഫ്ലാറ്റ്​, നാഗ്​പൂരിലെ ബുക്കിങ്​ ഓഫീസ്​ തുടങ്ങിയവയെല്ലാം വിൽക്കുന്നവയുടെ പട്ടികയിലുണ്ട്​.

ജൂലൈ ഒമ്പത്​ വരെ വസ്​തുക്കൾ വാങ്ങാനുള്ള അപേക്ഷ സമർപ്പിക്കാം. കോവിഡിനെ തുടർന്ന്​ കടുത്ത പ്രതിസന്ധി നേരിട്ടതോടെയാണ്​ വസ്​തുക്കൾ വിൽക്കാൻ എയർ ഇന്ത്യ നിർബന്ധിതമായത്​. ​എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണ നീക്കങ്ങളും പൂർണതയിലെത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air india
News Summary - Air India puts real estate assets on the block, aims to raise ₹300 crore
Next Story