Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അദാനിക്ക് നേരിയ ആശ്വാസം; എഫ്.പി.ഒയിലെ ഓഹരികൾ പൂർണമായും വിറ്റുപോയി
text_fieldsbookmark_border
ന്യൂഡൽഹി: ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസിന്റെ ഫോളോ ഓൺ പബ്ലിക് ഓഫർ നിക്ഷേപകർ പൂർണമായും സബ്സ്ക്രൈബ് ചെയ്തു. 4.62 കോടി ഓഹരികളാണ് നിക്ഷേപകർ വാങ്ങിയത്. ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരല്ലാത്തവർ 96.16 ലക്ഷം ഓഹരികൾ വാങ്ങി.
1.28 കോടി ഓഹരികളാണ് ഇൻസ്റ്റിറ്റ്യൂഷനുകൾക്കായി നീക്കിവെച്ചിട്ടുള്ളത്. ഇത് പൂർണമായും വിറ്റുപോയെന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് അറിയിച്ചു. അതേസമയം, റീടെയിൽ ഇൻവെസ്റ്റേഴ്സ് ഓഹരി വിൽപനയോട് വലിയ താൽപര്യം കാണിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.
ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഓഹരികളുടെ വില വൻതോതിൽ ഇടിഞ്ഞിരുന്നു. എഫ്.പി.ഒക്കായി നിശ്ചയിച്ചതിലും കുറഞ്ഞ തുകയിലാണ് ഓഹരി വിപണിയിൽ അദാനി ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്.
Next Story

