Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightഅംബാനിയുടെ അക്കൗണ്ടുകൾ...

അംബാനിയുടെ അക്കൗണ്ടുകൾ വ്യാജമെന്ന്​ എസ്​.ബി.ഐ; ഡൽഹി ഹൈകോടതിയിൽ നിലപാടറിയിച്ചു

text_fields
bookmark_border
anil amban
cancel

ന്യൂഡൽഹി: അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ കമ്യൂണിക്കേഷൻ, റിലയൻസ്​ ടെലികോം, റിലയൻസ്​ ഇൻഫ്രാടെൽ എന്നിവയുടെ അക്കൗണ്ടുകൾ വ്യാജമെന്ന്​ എസ്​.ബി.ഐ. ഡൽഹി ഹൈകോടതിയിലാണ്​ എസ്​.ബി.ഐ നിലപാട്​ അറിയിച്ചത്​. വ്യാജ അക്കൗണ്ടുകളിൽ സി.ബി.ഐ അന്വേഷണം വേണമെന്നും എസ്​.ബി.ഐ ആവശ്യപ്പെട്ടു. അക്കൗണ്ടുകളിൽ തൽസ്ഥിതി നില നിർത്തണമെന്ന്​ ഡൽഹി ഹൈകോടതി എസ്​.ബി.ഐയോട്​ നിർദേശിച്ചു.

റിലയൻസിന്‍റെ അക്കൗണ്ടുകൾ വ്യാജമെന്ന്​ കാണിച്ച്​ 2016ൽ ആർ.ബി.ഐ സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതിനെതിരെ റിലയൻസിന്‍റെ മുൻ ഡയറക്​ടർ പുനിത്​ ഗാർഗ്​ ഡൽഹി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇരുകക്ഷികളുടേയും വാദം കേൾക്കാതെയാണ്​ ആർ.ബി.ഐ സർക്കുലറെന്നായിരുന്നു ഗാർഗിന്‍റെ ആരോപണം.

എസ്​.ബി.ഐ നടത്തിയ ​വിശദമായ പരിശോധനയിൽ അക്കൗണ്ടുകളിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. തുടർന്നാണ്​ ഇത്​ വ്യാജമെന്ന നിഗമനത്തിലേക്ക്​ ബാങ്ക്​ എത്തിയത്​. ഒരു കോടിക്ക്​ മുകളിലുള്ള തട്ടിപ്പാണ്​ നടന്നെതിനാൽ ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണമുണ്ടാവുമെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SBIAnil Ambani
News Summary - Accounts of Anil Ambani's Reliance Companies Declared Fraud: SBI To Delhi High Court
Next Story