Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2892 കോടി തിരിച്ചടച്ചില്ല; അനില്‍ അംബാനിയുടെ മുംബൈ ആസ്ഥാനം യെസ് ബാങ്ക് ഏറ്റെടുത്തു

text_fields
bookmark_border
2892 കോടി തിരിച്ചടച്ചില്ല; അനില്‍ അംബാനിയുടെ മുംബൈ ആസ്ഥാനം യെസ് ബാങ്ക് ഏറ്റെടുത്തു
cancel

മുംബൈ: വായ്പ കുടിശ്ശിക അടക്കാത്തതിനെ തുടര്‍ന്ന് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ മുംബൈയിലെ ആസ്ഥാനം യെസ് ബാങ്ക് ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. ഇതോടൊപ്പം ദക്ഷിണ മുംബൈയിലെ രണ്ടു ഫ്‌ളാറ്റുകളും ഏറ്റെടുത്തതായി യെസ് ബാങ്ക് പത്രങ്ങളില്‍ പരസ്യം നല്‍കി.

 

2,892.44 കോടിയുടെ കുടിശ്ശിക 60 ദിവസത്തിനകം തിരിച്ചടക്കണമെന്ന് വ്യക്തമാക്കി മേയ് ആറിന് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് നോട്ടീസ് നല്‍കിയിരുന്നെന്നും എന്നാല്‍ തിരിച്ചടവ് ഉണ്ടായില്ലെന്നും യെസ് ബാങ്ക് അറിയിച്ചു. പൊതുജനങ്ങള്‍ ഇനി മുതല്‍ പ്രസ്തുത സ്വത്തുക്കളുമായി ബന്ധപ്പെടരുതെന്നും യെസ് ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.

അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ (എ.ഡി.എ.ജി) എല്ലാ പ്രധാന കമ്പനികളും റിലയന്‍സ് സെന്റര്‍ എന്നറിയപ്പെടുന്ന മുംബൈ ആസ്ഥാനത്തുനിന്നാണ് പ്രവര്‍ത്തിച്ചിരുന്നത്.
കടങ്ങള്‍ വീട്ടാന്‍ 21,432 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ആസ്ഥാനം ലീസിന് നല്‍കാന്‍ എ.ഡി.എ.ജി ശ്രമിച്ചിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yes Bank takes over Anil Ambani group HQ in Mumbai-india news
Next Story