വി​പ്രോ ജീവനക്കാരെ പിരിച്ചു വിടുന്നു

21:21 PM
20/04/2017

ന്യൂഡൽഹി: രാജ്യത്തെ മൂന്നാമത്തെ വലിയ െഎ.ടി കമ്പനിയായ വിപ്രോ നൂറുക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു. നേരത്തെ ജീവനക്കാരുടെ പ്രവർത്തനം  കമ്പനി വിലയിരുത്തിയിരുത്തിയതിെൻറ അടിസ്ഥാനത്തിലാവും പിരിച്ച് വിടൽ.

ആദ്യ ഘട്ടത്തിൽ 600 ജീവനക്കാരെ പിരിച്ചു വിടുമെന്നാണ് റിപ്പോർട്ട്. ഇത് 2,000 വരെ ഉയരാനും സാധ്യതയുണ്ട്. 2016 ഡിസംബറിൽ 1.79 ലക്ഷം ജീവനക്കാരായിരുന്നു വിപ്രോക്ക് ഉള്ളത്. കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ചില ജീവനക്കാർക്ക് പ്രത്യേക ട്രെയിനിങ് നൽകാനും വിപ്രോക്ക് പദ്ധതിയുണ്ട്.

അമേരിക്ക, ന്യൂസിലൻറ്,  ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വിസ നിയമങ്ങൾ കർശനമാക്കിയത് ഇന്ത്യൻ െഎ.ടി കമ്പനികൾക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.  മറ്റു രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സോഫ്ട്വെയർ ജോലികൾ ചെയ്യുന്നതിനായി ഇന്ത്യൻ തൊഴിലാളികളെ കമ്പനികൾ വിദേശരാജ്യങ്ങളിലേക്ക് അയക്കാറുണ്ട്. വിസ നിയമങ്ങൾ കർശനമാക്കിയതോടെ ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ വിദേശരാജ്യങ്ങളിലേക്ക് അയക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്താൻ കമ്പനികൾ നിർബന്ധിതരായതും തൊഴിലാളികളെ പിരിച്ചു വിടുന്നതിലേക്ക് നയിച്ചെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ െഎ.ടി കമ്പനികളുടെ ലാഭത്തിെൻറ 60 ശതമാനവും  നോർത്ത് അമേരിക്കയിൽ നിന്നും 20 ശതമാനം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ലഭിക്കുന്നത്. 


 

Loading...
COMMENTS