Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightചൈനീസ്​ ആപ്പെന്ന...

ചൈനീസ്​ ആപ്പെന്ന ‘പേരുദോഷം’ ​മാറ്റാൻ ടിക്​ടോക്​​ ലണ്ടനിലേക്ക്​ ​

text_fields
bookmark_border
ചൈനീസ്​ ആപ്പെന്ന ‘പേരുദോഷം’ ​മാറ്റാൻ ടിക്​ടോക്​​ ലണ്ടനിലേക്ക്​ ​
cancel

ലണ്ടൻ: ചൈനീസ്​ ആപ്പെന്ന പേരിൽ ഇന്ത്യയിൽ വിലക്ക്​ വന്നതിന്​ പിന്നാലെ ആസ്​ഥാനം മാറ്റാനൊരുങ്ങി ടിക്​ടോക്​. ചൈനയിൽനിന്ന്​ ആസ്​ഥാനം ലണ്ടനിലേക്ക്​ മാറ്റുന്നതി​​െൻറ ചർച്ചകൾ യു.കെ സർക്കാരുമായി പുരോഗമിക്കുന്നതായാണ്​ വിവരം. ആസ്​ഥാനം മാറ്റുന്നതുമായി ബന്ധപ്പെട്ട്​ ചർച്ചകൾ നടത്തിയതായും അന്തിമ തീരുമാനമായില്ലെന്നും ബന്ധപ്പെട്ടവർ പറയുന്നു. മറ്റു സ്​ഥലങ്ങളും പരിഗണിക്കുന്നതായാണ്​ വിവരം. 

നേരത്തേ വാൾട്ട്​ ഡിസ്​നിയിൽ നിന്നെത്തിയ കെവിൻ മേയർ സി.ഇ.ഒ ആയി ചുമതലയേറ്റതി​ന്​ പിന്നാലെ ബൈറ്റ്​ഡാൻസ്​ അധികാരകേന്ദ്രം മാറ്റുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ടിക്​ടോകി​​െൻറ ഉടമസ്​ഥ സ്​ഥാപനമാണ്​ ബൈറ്റ്​ഡാൻസ്​. കാലിഫോർണിയ മൗണ്ടൻ വ്യൂവിലെ ടിക്​ടോകി​​െൻറ ഗവേഷണ വികസന എൻജിനീയറിങ്​ പ്രവർത്തനങ്ങൾ വിപുലമാക്കുകയും ചെയ്​തിരുന്നു. എന്നാൽ യു.എസി​​െൻറ ടിക്​ടോക്​, ചൈനീസ്​ വിരോധം പ്രവർത്തനങ്ങൾ ഇവിടെ കേന്ദ്രീകരിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചേക്കും. 

ടിക്​ടോക്​ വ്യക്തികളുടെ വിവരങ്ങൾ ചോർത്തുകയും ചൈനക്ക്​ കൈമാറുകയും ​െചയ്യുന്നുവെന്ന്​ ട്രംപ്​ ഭരണകൂടം നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന്​ ലണ്ടൻ തന്നെ ആസ്​ഥാനമായി തെരഞ്ഞെടുക്കുമെന്നാണ്​ വിവരം. ഇതിന്​ മുന്നോടിയായി ലണ്ടനിലെയും ചൈനക്ക്​ പുറത്തുള്ള മറ്റ്​ പ്രധാന ടിക്​ടോക്​ ആസ്​ഥാനങ്ങളിലും കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതടക്കം നടപടികൾ സ്വീകരിച്ചിരുന്നു. അതേസമയം ടിക്​ടോക്​ ആസ്​ഥാനം ലണ്ടനിലേക്ക്​ മാറ്റുന്നതുമായി യു​.കെ സർക്കാരുമായി നടത്തുന്ന ചർച്ച അവസാനിപ്പിച്ചതായി സൺഡേ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinalondontiktok
News Summary - TikTok Considering London For Headquarters -Business news
Next Story