മോശം പ്രകടനം; ജീവനക്കാരുടെ ശമ്പളം കുറച്ച്​ ടെക്​ മഹീന്ദ്രയും

12:16 PM
04/08/2017
tech mahindra

ബംഗളൂരു: ഇന്ത്യയിലെ പ്രമുഖ ​െഎ.ടി കമ്പനികളിലൊന്നായ ടെക്​ മഹീന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ 10 മുതൽ 20 ശതമാനത്തി​​െൻറ കുറവ്​ വരുത്തി.  കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥരായ എക്​സിക്യൂട്ടിവ്​ വൈസ്​ പ്രസിഡൻറ്​, സീനിയർ വൈസ്​ പ്രസിഡൻറുമാർ എന്നിവരുടെ ശമ്പളത്തിലാണ്​ കുറവ്​ വരുത്തിയിരിക്കുന്നത്​. കഴിഞ്ഞ മൂന്ന്​ പാദങ്ങളിലും കമ്പനിയുടെ പ്രകടനം മോശമായിരുന്നു ഇതേ തുർന്നാണ്​ ശമ്പളം കുറക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക്​ നീങ്ങിയത്​.

എന്നാൽ ശമ്പളം വെട്ടികുറച്ചതിൽ ജീവനക്കാർക്കിടയിൽ എതിർപ്പുയർന്നിട്ടില്ലെന്നാണ്​ സൂചന. പ്രകടനം മെച്ചപ്പെടു​േമ്പാൾ ശമ്പളത്തിൽ വർധിപ്പിക്കാമെന്ന്​ ടെക്​ മഹീന്ദ്ര ജീവനക്കാരോട്​ അറിയിച്ചിട്ടുണ്ടെന്നാണ്​ വിവരം. ഇതാണ്​ എതിർപ്പുകൾ ഇല്ലാതാകുന്നതിന്​ കാരണം.

നേരത്തെ രാജ്യത്തെ മറ്റൊരു ​െഎ.ടി കമ്പനിയായ കോഗ്​നിസ​െൻറ്​ ജീവനക്കാർക്കായി സ്വയം വിരമിക്കുന്നതിനുള്ള പദ്ധതി അവതരിപ്പിച്ചിരുന്നു. ഉയർന്ന ഉദ്യോഗസ്ഥർക്കായാണ്​ ഇൗ പദ്ധതിഅവതരിപ്പിച്ചത്​. ഇതിന്​ പിന്നാലെയാണ്​ ടെക്​ മഹീന്ദ്രയും ജീവനക്കാർക്കെതിരെ നീങ്ങുന്നത്​.

COMMENTS