മൂന്നാംപാദത്തിൽ ടി.സി.എസി​െൻറ ലാഭത്തിൽ വർധന

21:22 PM
11/01/2018
tcs

ന്യൂഡൽഹി: സാമ്പത്തിക വർഷത്തി​​െൻറ മൂന്നാം പാദത്തിൽ മുൻനിര ​െഎ.ടി കമ്പനിയായ ടി.സി.എസി​​െൻറ ലാഭത്തിൽ വർധന. കഴിഞ്ഞ പാദവുമായി താരത്മ്യം ചെയ്യു​​േമ്പാൾ കമ്പനിയുടെ ലാഭം 1.3 ശതമാനം വർധിച്ചു.

ഡിസംബർ 31ന്​ അവസാനിച്ച സാമ്പത്തിക വർഷത്തി​​െൻറ മൂന്നാം പാദത്തിൽ 6,531 കോടിയാണ്​ ടി.സി.എസി​​െൻറ ലാഭം. സെപ്​തംബർ 30ന്​ അവസാനിച്ച സാമ്പത്തിക വർഷത്തി​​െൻറ രണ്ടാം പാദത്തിൽ ടി.സി.എസി​​െൻറ ലാഭം 6,448 കോടിയായിരുന്നു .

ലാഭഫലം പുറത്ത്​ വന്നതിന്​ പിന്നാലെ ഒാരോ ഷെയറിനും 7 രൂപ ഡിവിഡൻറായി നൽകാനും ടി.സി.എസ്​ തീരുമാനിച്ചു. വിപണി സമയത്തിന്​ ശേഷം ലാഭഫലം പ്രഖ്യാപിച്ചതിനാൽ നഷ്​ടത്തിലാണ്​ ടി.സി.എസ്​ ഒാഹരികൾ ഇന്ന്​ വ്യാപാരം അവസാനിപ്പിച്ചത്​. എന്നാൽ, മികച്ച ലാഭഫലം വരും ദിവസങ്ങളിൽ ടി.സി.എസിന്​ മുതൽകുട്ടാവുമെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെ പ്രതീക്ഷ.

Loading...
COMMENTS