സുബ്രദോ റോയിക്കെതിരായ ജാമ്യമില്ല വാറണ്ട്​ പിൻവലിച്ചു

17:30 PM
21/04/2017

ന്യൂഡൽഹി: സഹാറ ഗ്രൂപ്പ് തലവൻ സുബ്രദോ റോയിക്കെതിരായ ജാമ്യമില്ല വാറണ്ട് പിൻവലിച്ചു. സെബിയുടെ പ്രത്യേക കോടതിയാണ് വാറണ്ട് പിൻവലിച്ചത്. റോയി നേരിട്ട് കോടതിയിൽ ഹാജരായതിനെ തുടർന്നാണ് വാറണ്ട് പിൻവലിച്ചത്. ഇനി കൃത്യമായി കോടതിയിൽ ഹാജരാവണമെന്ന നിർദേശവും കോടതി നൽകിയിട്ടുണ്ട്. മെയ് 18നാണ് കേസ് വീണ്ടും പരിഗണിക്കുക.

ഏപ്രിൽ 17ന് സഹാറയുടെ ഉടമസ്ഥതിലുണ്ടായിരുന്ന ആംബി വാലി ഏറ്റെടുക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 34,000 കോടി രൂപ വില വരുന്ന സഹാറയുടെ സ്വത്തുക്കൾ വിൽക്കാനും കോടതിയുടെ നിർദേശമുണ്ടായിരുന്നു. സുബ്രദോ റോയിയോട് ഏപ്രിൽ 28നകം നേരിട്ട് ഹാജരാവാനും നിർദ്ദേശിച്ചിരുന്നു.

നിക്ഷേപകർക്ക് 24,000 കോടി രൂപ തിരികെ നൽകിയില്ലെന്ന ആരോപണമാണ് സഹാറ ഗ്രൂപ്പിനെതിരെ നിലവിലുള്ളത്. ഇൗ കേസിൽ 2014 ഫെബ്രുവരി 28നാണ് സുബ്രദോ റോയിയെ അറസ്റ്റ് ചെയ്തത്.
 

COMMENTS