Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightമർഡോക്ക്​ സ്​കൈ...

മർഡോക്ക്​ സ്​കൈ ഗ്രൂപ്പി​െൻറ ഒാഹരികൾ വാങ്ങുന്നു

text_fields
bookmark_border
മർഡോക്ക്​ സ്​കൈ ഗ്രൂപ്പി​െൻറ ഒാഹരികൾ വാങ്ങുന്നു
cancel

ലണ്ടൻ: അന്താരാഷ്​ട്ര മാധ്യമ ഭീമൻ റു​പർട്ട്​ മർഡോക്ക്​ ബ്രിട്ടനിലെ കമ്യൂണക്കേഷൻ രംഗത്ത്​ പ്രമുഖരായ സ്​കൈ ഗ്രൂപ്പി​െൻറ 61 ശതമാനം ഒാഹരികൾ വാങ്ങാനൊരുങ്ങുന്നു. നിലവിൽ മർഡോക്കി​െൻറ ഫോക്​സ്​ ഗ്രൂപ്പിന്​ സ്​കൈ എൻറർടെയിൻമെൻറിൽഒാഹരികളുണ്ട്​. ​സ്​കൈ ഗ്രൂപ്പിൽ പിടിമുറുക്കുന്നതി​െൻറ ഭാഗമായാണ്​ മർഡോക്കി​െൻറ നീക്കമെന്നാണ്​ അറിയുന്നത്​. നിലവിൽ മർഡോക്​ ഫോക്​സ്​ ഗ്രൂപ്പി​െൻറ സി.ഇ.ഒ​യും സ്​കൈ ഗ്രൂപ്പി​െൻറ ചെയർമാനുമാണ്​.

ഒാഹരിയൊന്നിന്​ 10.75 പൗണ്ടിനാണ്​ ഇടപാട്​ നടക്കുന്നതെന്നാണ്​ അറിയുന്നത്​. ബ്രക്​സിറ്റിന്​ ശേഷം ​സ്​കൈ ഗ്രൂപ്പി​െൻറ ഒാഹരി വിലകളിൽ കുറവ്​ വന്നിരുന്നു. സ്​കൈ ​ഗ്രൂപ്പിനെ ഏറ്റെടുക്കന്നതോടെ  ഫോക്​സ്​ ഗ്രൂപ്പിന്​ 22 മില്യൺ വരുന്ന ​ബ്രിട്ടൻ, ​അയർലണ്ട്​, ഒാസ്​ട്രിയ, ജർമനി, ഇറ്റലി എന്നിവിടങ്ങളിലെ വീടുകളിൽ സാന്നിധ്യമറിയിക്കാനാവും.

എ.ടി ആൻഡ്​ടി ഗ്രൂപ്പ്​ ടിം വാർണറിൽ 85 ബില്യൺ ഡോളറി​െൻറ ഷെയറുകൾ വാങ്ങയതോടെയാണ്​ തിടുക്കപ്പെട്ട്​ ഇത്രയും വലിയൊരു ഡീലിന്​ മർഡോക്കി​നെ പ്രേരിപ്പിച്ചത്​​. ഒാഹരികളുടെ വില കുറഞ്ഞ്​ നിൽക്കുന്ന ഇൗ സമയത്ത്​ സ്​കൈ ഗ്രൂപ്പിനെ വാങ്ങുന്നത്​ ഗുണകരമാവു​െമന്ന വിലയിരുത്തലാണ്​ കമ്പനിക്കുള്ള​െതന്ന്​ കമ്പനി പ്രതിനിധി പറഞ്ഞു.

മുമ്പ്​ ഇത്തരമൊരു ഇടപാടിന്​ മർഡോക്ക്​ ശ്രമിച്ചിരുന്നുവെങ്കിലും അന്നത്തെ ബ്രിട്ടനിലെ രാഷട്രീയ നേതൃത്വം അതി​നെതിരായിരുന്നു. എന്നാൽ, ബ്രക്​സിറ്റി​െൻറ പശ്​ചാത്തലത്തിൽ രാജ്യത്ത്​ ഉയർന്ന്​ വന്ന സാഹചര്യങ്ങളുടെ ഫലമായിട്ടാണ്​ പുതിയ നീക്കത്തിന്​ ബ്രിട്ടൻ പച്ച​ക്കൊടി കാട്ടിയ​െതന്നാണ്​ എന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rupert murdoch
News Summary - Rupert Murdoch’s Twenty-First Century Fox bids $14 billion for UK’s Sky
Next Story