ജിയോ ലാഭത്തിലായി; മുന്നാം പാദത്തിൽ റിലയൻസിന്​ വൻ നേട്ടം

18:53 PM
19/01/2018
Mukesh-Ambani

ന്യൂഡൽഹി: സാമ്പത്തിക വർഷത്തി​​​െൻറ മൂന്നാം പാദത്തിൽ റിലയൻസി​​െൻറ ലാഭം 25 ശതമാനം വർധിച്ചു. 9,243 കോടിയാണ്​ റിലയൻസി​​െൻറ ലാഭം. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 7,533 കോടിയായിരുന്നു റിലയൻസി​​െൻറ ലാഭം. 

റിലയൻസി​​െൻറ ടെലികോം വിഭാഗമായ ജിയോ ലാഭത്തിലായതാണ്​ പ്രധാന സംഭവം. 504 കോടിയാണ്​ ജിയോയുടെ ലാഭം. 271 കോടി നഷ്​ടത്തിൽ നിന്നാണ്​ ജിയോ ലാഭത്തിലേക്ക്​ ഉയർന്നത്​. സൗജന്യ സേവനങ്ങളിലുടെയും മികച്ച പ്ലാനുകളിലുടെയും ജിയോ ഇന്ത്യൻ ടെലികോം വിപണിയിൽ തരംഗമായിരുന്നു.

റിലയൻസി​​െൻറ 40ാം വർഷത്തിൽ കമ്പനിക്ക്​ മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന്​ കമ്പനി ചെയർമാൻ മുകേഷ്​ അംബാനി പ്രതികരിച്ചു. കമ്പനിയുടെ ഡിജിറ്റൽ സർവീസ്​ ലാഭത്തിലായത്​ പോസിറ്റീവായി കാണുന്നുവെന്നും അംബാനി പറഞ്ഞു.

Loading...
COMMENTS