റിലയൻസിൽ​ നിക്ഷേപിച്ച പണം രണ്ടര വർഷം കൊണ്ട്​ ഇരട്ടിയാകുന്നു- മുകേഷ്​ അംബാനി

17:11 PM
21/07/2017

മുംബൈ: റിലയൻസിൽ നിക്ഷേപിച്ച പണം രണ്ടര വർഷം കൊണ്ട്​ ഇരട്ടിയാകുമെന്ന്​ കമ്പനി ചെയർമാൻ മുകേഷ്​ അംബാനി. ഒാഹരി ഉടമകളുടെ യോഗത്തിലാണ്​ കഴിഞ്ഞ 40 വർഷത്തെ റിലയൻസി​​െൻറ വളർച്ച സംബന്ധിക്കുന്ന കണക്കുകൾ അംബാനി അവതരിപ്പിച്ചത്​. 

1977ൽ റിലയൻസി​​െൻറ ആകെ ഒാഹരി മൂല്യം 10 കോടിയായിരുന്നു. എന്നാൽ 2017ൽ ഇത്​ അഞ്ച്​ ലക്ഷം കോടിയിലെത്തി. 50,000 ഇരട്ടി വളർച്ചയാണ്​ കമ്പനി 40 വർഷം കൊണ്ട്​ നേടിയതെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ആകെ വരുമാനം 70 കോടിയിൽ നിന്ന്​ 3,30,000 കോടിയായി വാർധിച്ചിട്ടുണ്ട്​. ആകെ ലാഭം 3 കോടിയിൽ നിന്ന്​ 30,000 കോടിയായി വർധിച്ചതായും മുകേഷ്​ അംബാനി ചൂണ്ടിക്കാട്ടി.

എല്ലാ രണ്ടര വർഷം കൂടു​​േമ്പാഴും ഒാഹരി ഉടമകളുടെ പണം ഇരട്ടിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. 1977ൽ റിലയൻസിൽ 1,000 രൂപ നിക്ഷേപിച്ചയാൾക്ക്​ നിലവിൽ 16.5 ലക്ഷം രൂപയായിരിക്കും ലഭിക്കുക​െയന്നും അംബാനി പറഞ്ഞു.

170 ദിവസത്തിനുള്ളിൽ റിലയൻസ്​ ജിയോക്ക്​ 10 കോടി ഉപയോക്​താക്കളെ ലഭിച്ചു. 10,000 ജിയോ ഒാഫീസുകളും 10 ലക്ഷം ജിയോ ഒൗട്ട്​ലെറ്റുകളും സെപ്​തംബറോടെ ആരംഭിക്കുമെന്നും അംബാനി അറിയിച്ചു.

COMMENTS