കടബാധ്യത കുറക്കാൻ അവകാശ ഒാഹരി വിൽപനയുമായി റിലയൻസ്​

12:42 PM
01/05/2020
mukesh ambani

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ അവകാശ ഒാഹരി വിൽപനയുമായി മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസ്​. കടബാധ്യത കുറക്കുന്നതിനായി അവകാശ ഒാഹരി വിൽപനയിലൂടെ 53,000 കോടി രൂപയാണ്​ റിലയൻസ്​ സ്വരൂപിക്കുന്നത്​.

1,257 രൂപക്കാണ്​ റിലയൻസി​​െൻറ അവകാശ ഒാഹരി വിൽപന. വ്യാഴാഴ്​ച വിപണിയിൽ ക്ലോസ്​ ചെയ്​തതിനേക്കാൾ 14 ശതമാനം വില കുറവിലാണ്​ ഒാഹരി വിൽപന. 15:1 എന്ന അനുപാതത്തിലാവും റിലയൻസ്​ ഒാഹരികൾ കൈമാറുക. നിലവിൽ 15 ​ഒാഹരികളുള്ള ഒരാൾക്ക്​ അവകാശ ഒാഹരി വിൽപനയിൽ ഒരു ഷെയർ സ്വന്തമാക്കാം. അവകാശ ഒാഹരി വിൽപനയുടെ ഭാഗമാവുമെന്ന്​ മുകേഷ്​ അംബാനിയും ഭാര്യ നീത അംബാനിയും അറിയിച്ചിട്ടുണ്ട്​. 

നേരത്തെ കടബാധ്യത കുറക്കുന്നതിനായി റിലയൻസ്​ ജിയോയുടെ 10 ശതമാനം ഒാഹരികൾ ഫേസ്​ബുക്കിന്​ വിറ്റിരുന്നു. 43,600 കോടിയുടെ ഇടപാടാണ്​ ജിയോയും ഫേസ്​ബുക്കും തമ്മിൽ നടത്തിയത്​. 

Loading...
COMMENTS