Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightജിയോ...

ജിയോ ഉപഭോക്​താകൾക്ക്​ വിമാന യാത്രക്കും ഡിസ്കൗണ്ട്​

text_fields
bookmark_border
ജിയോ ഉപഭോക്​താകൾക്ക്​ വിമാന യാത്രക്കും ഡിസ്കൗണ്ട്​
cancel

ന്യൂഡൽഹി: റിലയൻസ് ജിയോ ഉപഭോക്താകൾക്ക് വിമാന യാത്രക്കും ഡിസ്കൗണ്ട് നൽകുന്നു. രാജ്യാന്തര വിമാന കമ്പനിയായ എയർ എഷ്യയിലാണ് നിരക്കിളവ് ലഭിക്കുക.  എയർ എഷ്യയുടെ മൊബൈൽ ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താകൾക്ക് നിരക്കിൽ 15 ശതമാനം വരെ കുറവ് ലഭിക്കുമെന്നാണ് റിപ്പോർട്ട്.

ജൂൺ 20 2017 മുതൽ സെപ്തംബർ 30 2017 വരെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുക. ദേശീയ ദിനപത്രമായ ഫിനാൻഷ്യൽ എക്സ്പ്രസാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. രണ്ട് ദിവസത്തിനുള്ളിൽ പുതിയ ഒാഫറിെൻറ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ  എയർ എഷ്യ ഒാഫറിനെ കുറിച്ച് കമ്പനിയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പ്രതികരിച്ചുവെങ്കിലും പിന്നീട ് ട്വീറ്റ് പിൻവലിക്കുകയായിരുന്നു.

ഇതുപോലെ നിരവധി കമ്പനികളുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച ഒാഫറുകൾ നൽകാൻ ജിയോക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സൗജന്യ ഒാഫറിന് ശേഷം പലരും ജിയോ ഉപേക്ഷിച്ച് മറ്റ് നെറ്റ്വർക്കുകളിലേക്ക് മാറാനുള്ള സാധ്യതയും നില നിൽക്കുന്നുണ്ട്. ഇതും കളം മാറ്റാൻ റിലയൻസിനെ പ്രേരിപ്പിച്ചു എന്നാണ് വാർത്തകൾ.

Show Full Article
TAGS:relaince jio air asia 
Web Title - Now, Reliance Jio plan subscribers to get 15% discount on AirAsia tickets
Next Story