Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightടെലികോം മേഖലക്ക്​...

ടെലികോം മേഖലക്ക്​ ശേഷം ഒാൺലൈൻ ഷോപ്പിങ്​ സൈറ്റുകളെ ലക്ഷ്യമിട്ട്​ അംബാനി

text_fields
bookmark_border
ambani-
cancel

മുംബൈ: റിലയൻസ്​ ജിയോയെന്ന ഭൂതം ഇന്ത്യൻ ടെലികോം മേഖലയിൽ സൃഷ്​ടിച്ചത്​ സമാനതകളില്ലാത്ത വിപ്ലവമായിരുന്നു. ജിയോയുടെ തേരോട്ടത്തിൽ കാലങ്ങളായി മൊബൈൽ വിപണി അടക്കിവാണ വമ്പൻമാർക്കെല്ലാം കാലിടറി. ടെലികോം മേഖലയിൽ വൻ ഒാഫറുകൾ നൽകിയതിന്​ പിന്നാലെ ഒാൺലൈൻ ഷോപ്പിങ്​ മേഖലയുടെ ന​െട്ടല്ലൊടിക്കാനുള്ള നീക്കവുമായി വ്യവസായ ഭീമൻ മുന്നോട്ട്​ പോവുകയാണെന്നാണ്​ റിപ്പോർട്ടുകൾ. 

 അടുത്തുള്ള ഷോപ്പുകളിൽ നിന്ന്​ സാധനങ്ങൾ വാങ്ങു​േമ്പാൾ ഉപയോഗിക്കാൻ കഴിയുന്ന ഡിജിറ്റൽ കൂപ്പണുകൾ നൽകി വിപണി പിടിക്കാനാണ്​ അംബാനിയുടെ നീക്കം. ദേശീയ മാധ്യമമായ ഇ​ക്കണോമിക്​സ്​ ടൈംസാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.2027ൽ ഇന്ത്യയുടെ ഇ​-കോമേഴ്​സ്​ മാർക്കറ്റ്​ 200 ബില്യൺ ഡോളറിലേക്ക്​ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. നിലവിൽ ഇന്ത്യയിൽ 432 മില്യൺ ഇൻറർനെറ്റ്​ ഉപയോക്​താക്കളുണ്ട്​. ഇതിൽ 60 മില്യൺ ആളുകൾ മാത്രമേ ഒാൺലൈൻ ഷോപ്പിങ്​ സൗകര്യം ഉപയോഗിക്കുന്നുള്ളു.

ഡിജിറ്റൽ കൂപ്പണുകൾ നൽകി അടുത്തുള്ള സ്​റ്റോറുകളിൽ നിന്ന്​ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം നൽകിയാൽ കൂടുതൽ ആളുകളെ ​ഷോപ്പിങ്ങിലേക്ക്​ ആകർഷിക്കാം എന്നാണ്​ അംബാനിയുടെ കണക്കുകൂട്ടൽ​ . ആമസോൺ, ഫ്ലിപ്​കാർട്ട്​ തുടങ്ങിയ ഒാൺലൈൻ ഷോപ്പിങ്​ സൈറ്റുകളുടെ മാർക്കറ്റിൽ കടന്നുകയറാനാണ്​ അംബാനി ലക്ഷ്യമിടുന്നതെന്ന്​ വ്യക്​തം. എന്തായാലും ടെലികോം മേഖലയിലുണ്ടാക്കിയ വിപ്ലവം അംബാനിക്ക്​ ഒാൺലൈൻ ഷോപ്പിങ്ങിലും സൃഷ്​ടിക്കാൻ കഴിയുമോയെന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online shoppingmukesh ambaniRelaincemalayalam news
News Summary - Mukesh Ambani's Softly, Softly Online Plan May Outsmart Amazon-Business news
Next Story