Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightസ്വന്തം കമ്പനിയിൽ...

സ്വന്തം കമ്പനിയിൽ നിക്ഷേപം കൂട്ടി അംബാനി കുടുംബം

text_fields
bookmark_border
സ്വന്തം കമ്പനിയിൽ നിക്ഷേപം കൂട്ടി അംബാനി കുടുംബം
cancel

ന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ലി​മി​റ്റ​ഡ്​ (ആ​ർ.​ഐ.​എ​ൽ) ചെ​യ​ർ​മാ​ൻ മു​കേ​ഷ്​ അം​ബാ​നി സ്വ​ന്തം ക​മ്പ​നി​യി​ൽ ഓ​ഹ​രി നി​ക്ഷേ​പം വ​ർ​ധി​പ്പി​ച്ചു. ഭാ​ര്യ നി​ത അം​ബാ​നി​യും ഇ​വ​രു​ടെ മൂ​ന്നു​മ​ക്ക​ളും നി​ക്ഷേ​പം കൂ​ട്ടി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ക​മ്പ​നി​യു​ടെ പ്ര​മോ​ട്ട​ർ​മാ​രാ​യ ഇ​വ​രു​ടെ ആ​കെ ഓ​ഹ​രി 47.45 ശ​ത​മാ​ന​ത്തി​ൽ തു​ട​രും.


റി​ല​യ​ൻ​സി​ലെ മ​റ്റ്​ പ്ര​മോ​ട്ട​ർ​മാ​രാ​യ ദേ​വ​ർ​ഷി ക​മേ​ർ​ഷ്യ​ൽ​സ്, ത​ത്വം എ​ൻ​റ​ർ​പ്രൈ​സ​സ്, സ​മ​ർ​ജി​ത്​ എ​ൻ​റ​ർ​പ്രൈ​സ​സ്​ ക​മ്പ​നി​ക​ൾ അ​വ​രു​ടെ ഓ​ഹ​രി​യി​ൽ​നി​ന്നു​ള്ള ഒ​രു​ഭാ​ഗം കൈ​മാ​റി​യ​താ​ണ്​ മു​കേ​ഷ്​ അം​ബാ​നി വാ​ങ്ങി​യ​ത്. ഇ​തോ​ടെ അം​ബാ​നി​യു​ടെ വ്യ​ക്​​തി​ഗ​ത ഓ​ഹ​രി​ക​ൾ 72.31 ല​ക്ഷ​ത്തി​ൽ​നി​ന്ന്​ 75 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു.

നി​ത അം​ബാ​നി, ഇ​ര​ട്ട മ​ക്ക​ളാ​യ ആ​കാ​ശ്, ഇ​ഷ, ഇ​ള​യ​മ​ക​ൻ ആ​ന​ന്ദ്​ എ​ന്നി​വ​രും ഓ​ഹ​രി​ക​ളു​ടെ എ​ണ്ണം 75 ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്തി. ര​ണ്ടു​ല​ക്ഷം ഓ​ഹ​രി​ക​ൾ മാ​ത്രം കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ആ​ന​ന്ദ്​ ഒ​റ്റ​യ​ടി​ക്കാ​ണ്​ 75 ല​ക്ഷ​മാ​ക്കി​യ​ത്. ഇ​താ​ദ്യ​മാ​യാ​ണ്​ അം​ബാ​നി​യും കു​ടും​ബാം​ഗ​ങ്ങ​ളും ക​മ്പ​നി​യി​ൽ തു​ല്യ ഓ​ഹ​രി ഉ​ട​മ​ക​ളാ​കു​ന്ന​ത്.

Show Full Article
TAGS:business news malayalam news 
Next Story