Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightവൻ നഷ്​ടം; മോണാർക്​...

വൻ നഷ്​ടം; മോണാർക്​ എയർലൈൻസ്​ പ്രവർത്തനം നിർത്തി

text_fields
bookmark_border
monarch
cancel

ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ എയർലൈൻ കമ്പനിയായ മോണാർക്​ പ്രവർത്തനം അവസാനിപ്പിച്ചു. ഇതി​​​​െൻറ ഭാഗമായി 3,000 ബൂക്കിങ്ങുകളും അവധി പാക്കേജുകൾ റദ്ദാക്കാനും  തീരുമാനിച്ചതായി ബ്രിട്ടീഷ്​ വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇപ്പോൾ വിദേശത്തുള്ള 110,000 ഉപഭോക്​താക്കളെ തിരികെ രാജ്യത്തേക്ക്​ കൊണ്ട്​ വരുന്നതിനായി 30 വിമാനങ്ങൾ അയക്കുമെന്ന്​ ഉദ്യോഗസ്ഥർ പറഞ്ഞു.

2,100 ജീവനക്കാരാണ്​ മോണാർകിൽ ജോലി ചെയ്യുന്നത്​. 291 മില്യൺ യൂറോയാണ്​ കഴിഞ്ഞ വർഷം കമ്പനിയുടെ നഷ്​ടം. ടിക്കറ്റ്​ നിരക്കുകളിലുണ്ടായ കുറവ്​, ഇന്ധന വില വർധിച്ചത്​, ഹാൻഡലിങ്​ നിരക്കുകളിലെ വർധനവ്​ എന്നിവയെല്ലാമാണ്​ കമ്പനിയുടെ തകർച്ചക്ക്​ കാരണമെന്നാണ്​​ നിഗമനം.

അവധി പാക്കേജുകൾ നൽകുന്നതിന്​ മോണാർകിന്​ അനുമതി നൽകുന്നത്​ സംബന്ധിച്ച്​ വിമാന കമ്പനിയും വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥരും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഞായറാഴ്​ച രാത്രി വൈകിയും നടത്തിയ ചർച്ചകളിലും ഇതുസംബന്ധിച്ച്​ ധാരണയുണ്ടാക്കാൻ വിമാന കമ്പനിക്കും ബ്രിട്ടീഷ്​ വ്യോമയാന മന്ത്രാലയത്തിനും സാധിച്ചിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightsmalayalam newscorporate worldMonarchceases trading
News Summary - Monarch flights cancelled as airline ceases trading-Business news
Next Story