െഎഡിയ–വോഡഫോൺ: കുമാർ മംഗളം ബിർള പുതിയ കമ്പനി ചെയർമാനാകും

12:53 PM
20/03/2017

മുംബൈ: ​െഎഡിയയും ​വോഡഫോണും ലയിച്ച്​ രൂപീകരിക്കുന്ന പുതിയ കമ്പനിയുടെ ചെയർമാനായി കുമാർ മംഗളം ബിർള എത്തുമെന്ന്​ റിപ്പോർട്ടുകൾ. നിലവിൽ ആദിത്യ ബിർള ഗ്രൂപ്പി​െൻറ ചെയർമാനാണ്​ അദ്ദേഹം. പുതുതായി രൂപീകരിക്കുന്ന കമ്പനിയിൽ ചെയർമാനെ നിയമിക്കാനുള്ള അവകാശം ​െഎഡിയക്കാണ്​​. 

​െഎഡിയയും വോഡഫോണും തമ്മിലുള്ള ലയനം ടെലികോം രംഗത്തെ നാഴികകല്ലാണെന്ന്​ കുമാർ മംഗളം ബിർള അഭിപ്രായപ്പെട്ടു. അടുത്ത വർഷത്തോട്​ കൂടിയേ ലയന നടപടികൾ പൂർത്തിയാവുകയുള്ളു. ടെലികോം രംഗത്ത്​ ട്രായ്​ അടക്കമുള്ള എജൻസികളുടെ അംഗീകാരവും ലയനത്തിന്​ ആവശ്യമാണ്​. ലയനം മൂലം തൊഴിൽ നഷ്​ടമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. 
 

COMMENTS