Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightടെലികോം സെക്​ടറിൽ...

ടെലികോം സെക്​ടറിൽ കൂട്ട പിരിച്ചു വിടലിന്​ സാധ്യത

text_fields
bookmark_border
pink-slip-job-cut
cancel

ന്യൂഡൽഹി: കമ്പനികൾ തമ്മിലുള്ള ഒാഫർ യുദ്ധം കനക്കുന്നതിനിടെ ടെലികോം സെക്​ടറിൽ കൂട്ടപിരിച്ചു വിടലിന്​ സാധ്യത. അടുത്ത മാസങ്ങളിൽ ഒരു ലക്ഷത്തോളം പേർക്ക്​ തൊഴിൽ നഷ്​ടമാകുമെന്നാണ്​ കണക്കാക്കുന്നത്​. രാജ്യത്ത്​ തൊഴിൽ വിപണിയിൽ വളർച്ചയില്ലാത്തത്​ സമ്പദ്​വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ടെലികോം മേഖലയിൽ കൂട്ട പിരിച്ചു വിടലിന്​ സാധ്യതയെന്ന്​ റിപ്പോർട്ടുകൾ പുറത്ത്​ വരുന്നത്​

റിലയൻസ്​ കമ്യൂണിക്കേഷൻ പ്രവർത്തനം നിർത്തു​േമ്പാൾ നിരവധി പേർക്കാണ്​ തൊഴിൽ നഷ്​ടപ്പെടുക. ടാറ്റ ഗ്രൂപ്പ്​ അവരുടെ ടെലികോം ബിസിനസ്​ എയർടെല്ലിന്​ വിൽക്കാൻ തീരുമാനിച്ചിരുന്നു. ഇൗ നീക്കവും ടെലികോം സെക്​ടറിൽ വൻതോതിൽ തൊഴിൽ നഷ്​ടമുണ്ടാക്കും.​

ടെലികോം സെക്​ടറിൽ നിലവിൽ  താഴെക്കിടയിലും ഉന്നതപദവികളിൽ ജോലി ചെയ്യുന്നവരെ ഇത്​ ബാധിക്കില്ലെന്നാണ്​ റിപ്പോർട്ട്​. ഇതിനിടയിലുള്ള​വരെയാണ്​ പ്രശ്​നം ഗുരുതരമായി ബാധിക്കുക.  ​എന്നാൽ ഒാ​േട്ടാമേഷൻ ഉൾപ്പടെയുള്ള മേഖലയിലെ പുതിയ പരിഷ്​കാരങ്ങൾ തൊഴിലാളികൾക്ക്​ തിരിച്ചടിയാവും. എൻജിനീയറിങ്​, ടെക്​നികൽ മേഖലയിലുള്ളവർക്കാവും കാര്യമായി തൊഴിൽ നഷ്​ടമുണ്ടാകുക. പുതിയ സാഹചര്യത്തിൽ ഇവർക്ക്​ മറ്റ്​ കമ്പനികളിൽ​ തൊഴിൽ ലഭിക്കാനുള്ള സാധ്യതകൾ വിരളമാണെന്നും വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relaincelay offmalayalam newsTelecom sector
News Summary - Lay off :Middle-level telecom employees should be the most worried
Next Story