Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightഒാൺലൈൻ ഷോപ്പിങ്ങിലും...

ഒാൺലൈൻ ഷോപ്പിങ്ങിലും പിടിമുറുക്കി ജിയോ; പ്ലേസ്​റ്റോറിൽ ജിയോ മാർട്ട്​ ഡൗൺലോഡ്​ ഒരു ലക്ഷം കടന്നു

text_fields
bookmark_border
ഒാൺലൈൻ ഷോപ്പിങ്ങിലും പിടിമുറുക്കി ജിയോ; പ്ലേസ്​റ്റോറിൽ ജിയോ മാർട്ട്​ ഡൗൺലോഡ്​ ഒരു ലക്ഷം കടന്നു
cancel

മുംബൈ: കോവിഡ്​ കാലത്തും വിദേശ നിക്ഷേപം ലക്ഷം കോടി കടന്ന്​ മുന്നേറി ചരിത്രം സൃഷ്​ടിച്ച റിലയൻസി​​െൻറ ഡിജിറ്റൽ ഭീമനായ ജിയോ അവരുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഒാണലൈൻ ഷോപ്പിങ്​ ആപ്ലിക്കേഷനും അവതരിപ്പിച്ചിരുന്നു​. പലചരക്ക്​, ഫുഡ്​​ & ബീവറേജസ്, ഹോം കെയർ സാധനങ്ങൾക്കായുള്ള ആപ്പി​​െൻറ പേര്​ ‘ജിയോ മാർട്ട്​’ എന്നാണ്​. ഇക്കഴിഞ്ഞ റിലയൻസ്​ ഇൻഡസ്​ട്രീസി​​െൻറ 43ാം വാർഷിക ജനറൽ മീറ്റിങ്ങിന്​ ശേഷം ജിയോ മാർട്ട്​ രാജ്യത്ത്​ തരംഗമായിരിക്കുകയാണ്​.

ഇപ്പോൾ തന്നെ ഒരു ലക്ഷം ആളുകൾ ആപ്പ്​ ഡൗൺലോഡ്​ ചെയ്​ത്​ കഴിഞ്ഞു. പ്ലേസ്​റ്റോറിൽ ട്രെൻഡിങ്ങാവുന്ന ആപ്പുകളുടെ ലിസ്​റ്റിൽ ഏറ്റവും മുന്നിലെത്താനും കഴിഞ്ഞു. നിലവിൽ രാജ്യത്തെ ടോപ്​ 10 ഷോപ്പിങ്​ ആപ്പുകളിൽ ഏഴാം സ്ഥാനത്താണ്​ ജിയോ മാർട്ട്​. ജനറൽ മീറ്റിങ്ങിൽ സൗജന്യ ഹോം ഡെലിവറിക്കായുള്ള ജിയോ മാർട്ടിലെ ഏറ്റവും കുറഞ്ഞ ഒാർഡർ 750 രൂപയിൽ നിന്ന്​ മാറ്റിയിരുന്നു. നിലവിൽ ഏത്​ ഒാർഡറും ഡെലിവറി ചാർജ്​ ഇല്ലാതെ സൗജന്യമായി കമ്പനി വീട്ടിലെത്തിച്ച്​ തരും. ഇതിന്​ പിന്നാലെ​ ജിയോ മാർട്ട്​ രാജ്യത്ത്​ തരംഗമായി​. ആമസോൺ, ഫ്ലിപ്​കാർട്ട്​ പോലുള്ള ഷോപ്പിങ്​ സൈറ്റുകൾ 499 രൂപക്ക്​ മുകളിൽ മാത്രമാണ്​​ സൗജന്യ ഡെലിവറി നൽകുന്നത്​. ഇതും ആപ്പിന്​ ഗുണം ചെയ്​തു.

മാക്​സിമം റീടെയിൽ പ്രൈസിൽ നിന്നും 5 ശതമാനം കുറച്ചാണ്​ തങ്ങൾ സാധനങ്ങൾ വിൽക്കുന്നതെന്നും ജിയോ അവകാശപ്പെടുന്നു. രാജ്യത്തെ 200 നഗരങ്ങളിലാണ്​ ജിയോ മാർട്ട്​ സേവനമുള്ളത്​. ഒരു ദിവസം 2.5 ലക്ഷം ഒാർഡറുകൾ തങ്ങൾക്ക്​ ലഭിക്കുന്നുണ്ടെന്ന്​ റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ്​ അംബാനി അവരുടെ വാർഷിക ജനറൽ മീറ്റിങ്ങിൽ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jiomukesh ambaniReliance JioReliance AGM
News Summary - JioMart Hits 1 Lakh Downloads on Google Play Store
Next Story