ആപ്പിളിന് റെക്കോർഡ് വരുമാനം
text_fieldsകാലിഫോർണിയ: െഎഫോൺ 7 വിൽപ്പന ഉയർന്നതിലൂടെ ആപ്പിളിന് റെക്കോർഡ് വരുമാനം. 78.4 ബില്യൻ ഡോളറാണ് കമ്പനിയുടെ വരുമാനം. കഴിഞ്ഞ വർഷം ഇത് 75.9 ബില്യൺ ഡോളറയായിരുന്നു.
വരുമാനത്തിെൻറ 64 ശതമാനവും അന്താരാഷ്ട്ര വിപണിയിൽ നിന്നാണ് ആപ്പിളിന് ലഭിച്ചിരിക്കുന്നത്. കൂടുതൽ െഎഫോണുകൾ വിൽക്കാൻ കഴിഞ്ഞതാണ് വരുമാന വർധനവിന് കാരണമെന്ന് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് പ്രതികരിച്ചു. െഎഫോൺ 7െൻറ വൻ വിൽപ്പനയാണ് ആപ്പിളിെൻറ റെക്കോർഡ് വരുമാന നേട്ടത്തിന് കാരണം. ഇൗ വർഷത്തിെൻറ ആദ്യ പാദത്തിൽ 78.3 മില്യൺ െഎഫോൺ 7 ഫോണുകളാണ് ആപ്പിൾ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 74.8 മില്യൺ ആയിരുന്നു.
ആകെ വരുമാനത്തിെൻറ 54.3 ബില്യൺ ഡോളർ െഎഫോൺ വിൽപ്പനയിലുടെയും 7.2 ബില്യൺ മാകിെൻറ വിൽപ്പനിയിലൂടെയും അഞ്ച് ബില്യൺ െഎപാഡിെൻറ വിൽപ്പനയിലൂടെയും കമ്പനിക്ക് ലഭിച്ചു. കമ്പനിയുടെ മറ്റ് ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതിലൂടെ നാല് ബില്യൺ ഡോളറും ആപ്പിളിന് ലഭിച്ചു .
