Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightആദായ നികുതി...

ആദായ നികുതി തട്ടിപ്പുമായി ബന്ധമില്ലെന്ന്​ ഇൻഫോസിസ്​

text_fields
bookmark_border
infosys
cancel

ബംഗളൂരു: ആദായ നികുതി തട്ടിപ്പുമായി ബന്ധമില്ലെന്ന്​ അറിയിച്ച് ​െഎ.ടി ഭീമനായി​ ഇൻഫോസിസ്​. ആദായ നികുതി തട്ടിപ്പ്​ കേസിൽ യാതൊരു വിധത്തിലുള്ള അന്വേഷണവും ഇൻഫോസിസിനെതിരെ നടത്തിയിട്ടില്ല. സംഭവം സംബന്ധിച്ച്​ കമ്പനിയോട്​ വിശദീകരണം ചോദിച്ചിട്ടില്ലെന്ന്​ ഇൻഫോസിസ്​ അധികൃതർ വ്യക്​തമാക്കി. അന്വേഷണ എജൻസികളുമായി സഹകരിച്ച്​ മുന്നോട്ട്​ പോവുകയാണ്​ ഇൻഫോസിസ്​ എന്നും കമ്പനി അറിയിച്ചു. നേരത്തെ സി.ബി.​െഎ അന്വേഷിക്കുന്ന ആദായ നികുതി തട്ടിപ്പ്​ കേസിൽ ഇൻഫോസിസിലെ ചില ഉദ്യോഗസ്ഥർക്ക്​ പങ്കു​ണ്ടെന്ന്​ വാർത്തകൾ വന്നിരുന്നു.

വ്യാജ രേഖകൾ ഉപയോഗിച്ച്​  ചില വ്യക്​തികൾ ആദായ നികുതി റി​േട്ടൺ സമർപ്പിച്ചുവെന്നും അതിലുടെ അന്യായമായ ഇളവുകൾ നേടിയെന്നുമാണ്​ സി.ബി.​െഎ കേസ്​. ഇതിൽ ​ഇൻഫോസിസ്​ ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു മാധ്യമ വാർത്തകൾ. ഇക്കാര്യത്തിൽ വ്യക്​തത വരുത്തിയാണ്​ കമ്പനി രംഗത്തെത്തിയിട്ടുള്ളത്​. 

ആദായ നികുതി തട്ടിപ്പ്​ കേസിൽ ഇൻഫോസിസി​​െൻറ പേര്​ ഉൾപ്പെട്ടിട്ടില്ലെന്ന്​ കമ്പനി ബോംബെ സ്​റ്റോക്ക്​ എക്​സ്​​േചഞ്ചിനെയും ഒൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്​. ഇൻഫോസിസ്​ സെബിക്കും ഇതുസംബന്ധിച്ച വിശദീകരണം നൽകിയെന്നാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income taxinfosysmalayalam newsIT Major
News Summary - Infosys Says Not Named In FIR In Income Tax Fraud Case-Business news
Next Story