ഇൻഫോസിസ്​ 13,000 കോടി രൂപയുടെ ഒാഹരികൾ തിരിച്ചു വാങ്ങുന്നു

13:09 PM
18/11/2017
infosys

മുംബൈ: രാജ്യത്തെ ​​െഎ.ടി ഭീമൻമാരായ ഇൻഫോസിസ്​ ഒാഹരികൾ തിരിച്ച്​ വാങ്ങുന്നു. 11.3 കോടി ഇക്വിറ്റി ഒാഹരികളാണ്​ കമ്പനി തിരിച്ച്​ വാങ്ങുന്നത്​. 5 രൂപ മുഖവിലയുള്ള ഒാഹരികൾക്ക്​ 1,150 രൂപ നൽകിയാണ്​ വാങ്ങുക. ആകെ 13,000 കോടിയാവും ഇൻഫോസിസ്​ ഇതിനായി മുടക്കുക. 

നവംബർ 30ന്​ ഒാഹരികൾ തിരിച്ച്​ വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിക്കും ഡിസംബർ 14നാണ്​ ഇത്​ അവസാനിക്കുക. വെള്ളിയാഴ്​ച ബോംബൈ സ്​റ്റോക്​ എക്​സേഞ്ചിനെ ഇൻഫോസിസ്​ രേഖാമൂലം ഇക്കാര്യം അറിയിച്ചു​.

നേരത്തെ സെപ്​തംബർ എട്ടിനും ഒക്​ടോബർ ഏഴിനും നടന്ന യോഗങ്ങളിൽ കമ്പനിയുടെ നിക്ഷേപകർ ഒാഹരികൾ തിരിച്ച്​ വാങ്ങുന്നതിനായി അനുകൂലമായി വോട്ട്​ രേഖപ്പെടുത്തിയിരുന്നു. 2,038 കോടി രൂപ മൂല്യം വരുന്ന 1.77 കോടി ഒാഹരികൾ തിരിച്ച്​ നൽകാൻ തയാറാണെന്ന്​ ഇൻഫോസിസ്​ സ്ഥാപകാംഗങ്ങളായ നാരായണ മൂർത്തിയും നന്ദൻ നിലേകനിയും പ്രതികരിച്ചിരുന്നു. 
 

Loading...
COMMENTS