സിക്കക്ക്​ പാരവെച്ചത്​ നാരായണ മൂർത്തി തന്നെ

12:21 PM
23/08/2017

ബംഗളൂരു: ​െഎ.ടി ഭീമനായ ഇൻഫോസിസിൽ നിന്ന്​ മുൻ ചെയർമാൻ വിശാൽ സിക്കയുടെ പുറത്താകലിന്​ കാരണം നാരായണ മൂർത്തി തന്നെയെന്ന്​ കമ്പനി റിപ്പോർട്ട്​. നിക്ഷേപകർക്കായി കമ്പനി പുറത്തിറക്കിയ ആറ്​ പേജുള്ള റിപ്പോർട്ടിലാണ്​ നാരായണ മൂർത്തിയെ കുറ്റപ്പെടുത്തി വീണ്ടും ഇൻഫോസിസ്​ രംഗത്തെത്തിയിരിക്കുന്നത്​.

അതേ സമയം, ഒാഹരി ഉടമകളുടെ യോഗം വിളിക്കാനുള്ള തീരുമാനത്തിൽ നിന്ന്​ ഇൻഫോസിസ്​  സഹസ്ഥാപകൻ നാരായണ മൂർത്തി പിൻമാറി. ബുധനാഴ്​ച വൈകീട്ട്​ 6:30ന്​ യോഗം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്​​. എന്നാൽ പിന്നീട്​ തീരുമാനത്തിൽ നിന്ന്​ പിൻമാറുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ യോഗം മാറ്റിവെക്കുന്നുവെന്നാണ്​ നാരായണ മൂർത്തി അറിയിച്ചിരിക്കുന്നത്​.

വിശാൽ സിക്കയുടെ പിൻമാറ്റത്തെ തുടർന്ന്​ ഒാഹരി വിപണിയിൽ ഇൻഫോസിസിന്​ 34,000 കോടി നഷ്​ടമായിരുന്നു. ആദ്യ ദിവസങ്ങളിലെ നഷ്​ടം മറികടന്ന്​ ഇൻഫോസിസ്​ ഒാഹരികൾ ബുധനാഴ്​ച നേട്ടം രേഖപ്പെടുത്തി. 0.26 ശതമാനം ഉയർച്ചയിലാണ്​ ഇൻഫോസിസ്​ വ്യാപാരം നടത്തുന്നത്​.

 

COMMENTS