Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightയു.എസിൽ വിസ...

യു.എസിൽ വിസ നിയന്ത്രണം; ജീവനക്കാരെ നാട്ടിലെത്തിക്കാൻ പ്ര​േത്യക വിമാനം ഏർപ്പെടുത്തി ഇൻഫോസിസ്​

text_fields
bookmark_border
യു.എസിൽ വിസ നിയന്ത്രണം; ജീവനക്കാരെ നാട്ടിലെത്തിക്കാൻ പ്ര​േത്യക വിമാനം ഏർപ്പെടുത്തി ഇൻഫോസിസ്​
cancel

ബംഗളൂരു: രാജ്യത്തെ മുൻനിര ഐ.ടി കമ്പനികളിലൊന്നായ ഇൻഫോസിസ്​ യു.എസിൽ നിന്ന്​ ഇന്ത്യൻ ജീവനക്കാരെ നാട്ടി​െലത്തിക്കുന്നു. 100ഓളം ജീവനക്കാർക്കും അവരു​ടെ കുടുംബാംഗങ്ങൾക്കും നാട്ടി​െലത്താനായി സാൻഫ്രാൻസിസ്​കോയിൽനിന്ന്​ ബംഗളൂരുവി​ലേക്ക്​ പ്രത്യേക വിമാനം ഏർപ്പെടുത്തുകയായിരുന്നു. 

എച്ച്​ വൺ ബി വിസയിൽ യു.എസിൽ ജോലി ചെയ്​തിരുന്നവരെയും താൽകാലിക ജോലി ആവശ്യത്തിനായി യു.എസിൽ എത്തിയവരെയുമാണ്​ നാട്ടിലെത്തിക്കുകയെന്ന്​ ദേശീയ മാധ്യമം റിപ്പോർട്ട്​ ​ചെയ്​തു.  

ഇൻഫോസിസിൻെറ പ്രധാന വിപണി യു.എസ്​ ആണ്​. മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക പാദത്തിലെ 61.6 ശതമാനം വരുമാനവും യു.എസിൽ നിന്നായിരുന്നു. മറ്റു രാജ്യക്കാർക്ക്​ വീസ നിയന്ത്രണം തുടരുന്നതിനാൽ യു.എസ്​ പൗരന്മാരുടെ എണ്ണം ഗണ്യമായി ഉയർത്തിയിരുന്നു. നിരവധി ഇന്ത്യൻ ജീവനക്കാർ അവിടെ തുടരുകയും ​െചയ്യുന്നുണ്ട്​. 

രണ്ടുവർഷത്തിനിടെ ഇൻഫോസിസ്​ 10,000 ത്തോളം യു.എസ്​ പൗരന്മാരെ ജോലിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ കമ്പനിയിലെ 60 ശതമാനം ജീവനക്കാരും വീസ നിയന്ത്രണങ്ങളിൽ ഉൾപ്പെടില്ലാത്താവരാണെന്ന്​ ഇൻഫോസിസ്​ ചീഫ്​ ഓപ്പറേറ്റിങ്​ ഓഫിസർ യു.ബി. പ്രവീൻ റാവു പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usvisainfosysH1B Visa
News Summary - Infosys brings back over 200 employees from US -Business news
Next Story