Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightവിശാൽ സിക്കയുടെ രാജി:...

വിശാൽ സിക്കയുടെ രാജി: നാരായണമൂർത്തിക്കെതിരെ ഇൻഫോസിസ്​

text_fields
bookmark_border
vishal-sikka
cancel

ബംഗളൂരു: വിശാൽ സിക്കയുടെ രാജിയിൽ ഇൻഫോസിസ്​ സഹസ്ഥാപകൻ നാരായണ മൂർത്തിയെ കുറ്റപ്പെടുത്തി കമ്പനി ഡയറക്​ടർ ബോർഡ്​. നാരായണമൂർത്തി തുടർച്ചയായി നടത്തിയ അവഹേളനമാണ്​ സിക്കയുടെ രാജിയിലേക്ക്​ നയിച്ചതെന്ന്​ ഡയറക്​ടർ​ ബോർഡ്​ പുറത്തിറക്കിയ പ്രസ്​താവനയിൽ വ്യക്തമാക്കി.

നിരന്തരമായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നാരായണമൂർത്തി ഉന്നയിച്ചതാണ്​ സിക്കയുടെ രാജിയിലേക്ക്​ നയിച്ചതെന്ന്​ ഡയറക്​ടർ ബോർഡിലെ അംഗമായ വെങ്കിടേഷ്​ പ്രതികരിച്ചു. ആരോപണങ്ങളെ സംബന്ധിച്ച്​ അന്വേഷണം നടത്തി കഴമ്പില്ലെന്ന്​ കണ്ടെത്തിയിരുന്നതായും അദ്ദേഹം അറിയിച്ചു.

നാടകീയമായി വെള്ളിയാഴ്​ച രാവിലെയാണ്​ വിശാൽ സിക്ക രാജി​ പ്രഖ്യാപിച്ചത്​. കമ്പനിയുടെ സഹസ്ഥാപകൻ നാരായണമൂർത്തിയുമായുള്ള അഭിപ്രായ ഭിന്നതകളാണ്​  രാജിയിലേക്ക്​ നയിച്ചത്​. സിക്കയുടെ രാജിയെ തുടർന്ന്​  ഇന്ത്യൻ ഒാഹരി വിപണിയിൽ ഇൻഫോസിസ്​ ഒാഹരികളുടെ വിലയിടിഞ്ഞു. യു.ബി പ്രവീൺ റാവു ഇൻഫോസിസി​​െൻറ ഇടക്കാല സി.ഇ.ഒ ആകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:infosysnarayana murthymalayalam newscorporate worldVishal Sikka
News Summary - Infosys Board blames Narayana Murthy's 'Campaign' for Vishal Sikka's Exit-Business news
Next Story