സിഗരറ്റ്​ വിൽപ്പന കൂടി; ​െഎ.ടി.സിയുടെ ലാഭം വർധിച്ചു

20:43 PM
27/07/2017
ITC

ന്യൂഡൽഹി: സാമ്പത്തിക വർഷത്തി​​െൻറ ഒന്നാം പാദത്തിൽ ​െഎ.ടി.സിയുടെ ലാഭത്തിൽ വർധന. ജൂൺ 30ന്​ അവസാനിച്ച സാമ്പത്തിക വർഷത്തി​​െൻറ ഒന്നാം പാദത്തിൽ 25.61 ബില്യൺ രൂപയാണ്​ ​െഎ.ടി.സിയുടെ ആകെ ലാഭം. കഴിഞ്ഞ വർഷം ഇത്​ 23.85 ബില്യൺ രൂപയായിരുന്നു.

ലാഭം വർധിച്ചുവെങ്കിലും പ്രതീക്ഷിച്ച രീതിയിലുള്ള വളർച്ച ഉണ്ടായിട്ടില്ലെന്നാണ്​ റിപ്പോർട്ട്​. പല സാമ്പത്തിക എജൻസികളും 25.81 ബില്യൺ രൂപയുടെ ലാഭം ​െഎ.ടി.സിക്ക്​ ആദ്യ പാദത്തിൽ ഉണ്ടാവുമെന്നാണ്​ പ്രവചിച്ചിരുന്നത്​​. സിഗരറ്റ്​ വിൽപ്പനയിൽ നിന്നുള്ള വരുമാനം വർധിച്ചതാണ്​ ​െഎ.ടി.സിയുടെ ലാഭം കൂടാൻ കാരണം. 6.6 ശതമാനത്തി​​െൻറ വർധനയാണ്​ സിഗരറ്റ്​ വിൽപ്പനയിൽ രേഖപ്പെടുത്തിയത്​. 

നേരത്തെ സിഗരറ്റിന്​ അധിക സെസ്​ ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം ​െഎ.ടി.സിയുടെ ഒാഹരി വില കുറയുന്നതിന്​ കാരണമായിരുന്നു. ഇതുമൂലം ​െഎ.ടി.സിയിൽ നിക്ഷേപമുള്ള എൽ.​െഎ.സി അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങൾക്ക്​ വൻ തിരിച്ചടി നേരിട്ടിരുന്നു. ലാഭഫലം വർധിച്ചത്​ ഒാഹരി വിപണിയിലും ​െഎ.ടി.സിക്ക്​ ഗുണകരമാവുമെന്നാണ്​ പ്രതീക്ഷ​.

COMMENTS