എൽ&ടിയിലെ 2.5 ശതമാനം ഒാഹരികൾ വിൽക്കാനൊരുങ്ങി സർക്കാർ
text_fieldsമുംബൈ: എൻജീനിയറിങ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ എൽ&ടിയിലെ 2.5 ശതമാനംഒാഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഒാഹരി വിൽപ്പനയിലൂടെ 4,000 കോടി രൂപ സ്വരൂപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വർഷാന്ത്യത്തിലുള്ള ചിലവുകൾ നടത്താൻ ഇൗ പണം ഉപയോഗിക്കാനാണ് ഉദ്ദേശം.
സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന യുണിറ്റ് ട്രസ്റ്റ് ഒാഫ് ഇന്ത്യയുടെ എൽ&ടിയിലെ 2.5 ശതമാനം ഒാഹരികൾ വിൽക്കാനാണ് സർക്കാറിെൻറ പദ്ധതി. ഉയർന്ന ഉദ്യോഗസ്ഥനായ നീരജ് ഗുപ്തായാണ് ഒാഹരി വിൽപ്പന സംബന്ധിച്ച വാർത്ത സ്ഥിരീകരിച്ചത്. നിലവിൽ 6.68 ശതമാനം ഒാഹരികളാണ് യു.ടി.െഎക്ക് എൽ&ടിയിലുള്ളത്.
ഒാഹരി വിൽപ്പനയിലൂടെ 72,500 കോടി രൂപ 2018 മാർച്ചിന് മുമ്പ് സ്വരൂപിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതി. ഇതിലൂടെ നിലവിൽ സർക്കാറിന് ഉണ്ടായിരിക്കുന്ന ധനകമ്മി പരിഹരിക്കാമെന്നും കണക്ക് കൂട്ടുന്നു. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരികൾ വിൽക്കാനും സർക്കാറിന് പദ്ധതിയുണ്ട്.
