Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightവിസാ നിയ​ന്ത്രണത്തിൽ...

വിസാ നിയ​ന്ത്രണത്തിൽ ഉലഞ്ഞ്​ ടെക്​ ലോകം; പോർമുഖം തുറന്ന്​ ട്രംപ്​

text_fields
bookmark_border
വിസാ നിയ​ന്ത്രണത്തിൽ ഉലഞ്ഞ്​ ടെക്​ ലോകം; പോർമുഖം തുറന്ന്​ ട്രംപ്​
cancel

യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ​ും​ അമേരിക്കൻ ടെക്​ കമ്പനികളും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലെന്നത്​ പരസ്യമായ രഹസ്യമാണ്​. അധികാരത്തിലെത്തിയതിന്​ ശേഷം നിരവധി പ്രശ്​നങ്ങളിൽ ട്രംപും ടെക്​ ഭീമൻമാരും ഏറ്റുമുട്ടി. ആപ്പിളും ഗൂഗ്​ളും ഉൾപ്പടെയുള്ള പല വമ്പൻമാർക്കും ഡോണൾഡ്​ ട്രംപി​​െൻറ നയങ്ങളോട്​ യോജിപ്പില്ല. ഉപയോക്​താക്കളുടെ സ്വകാര്യതയിൽ തുടങ്ങി അഭിപ്രായ ഭിന്നത പല വിഷയങ്ങളിലേക്കും നീണ്ടിരുന്നു​. ഏറ്റവുമൊടുവിൽ ഇടതുപക്ഷ ചിന്താഗതിയുള്ള ഒരുപറ്റം ആളുകളാണ്​ ഗൂഗ്​ളിനെ നിയന്ത്രിക്കുന്നതെന്നായിരുന്നു യു.എസ്​ പ്രസിഡൻറി​​െൻറ വിമർശനം. കോവിഡ്​ ബാധക്കിടയിൽ കഴിഞ്ഞ മെയിലായിരുന്നു ട്രംപ്​ ഗൂഗ്​ളിനെതിരെ രംഗത്തെത്തിയത്​. ഇപ്പോൾ യു.എസിലെ ടെക്​ കമ്പനികളുമായി ട്രംപ്​ പുതിയൊരു പോർമുഖം തുറന്നിരിക്കുകയാണ്​. എച്ച്​-ബി 1 വിസാ സേവനങ്ങൾ നിർത്താനുള്ള തീരുമാനം ഇവർക്കിടയിൽ പുതിയ പ്രശ്​നങ്ങൾക്കാവും​ തുടക്കം കുറിക്കുക.

ഗൂഗ്​ൾ, ആമസോൺ, ആപ്പിൾ, ഫേസ്​ബുക്ക്​ തുടങ്ങിയ അമേരിക്കൻ ടെക്​ ഭീമൻമാരാണ്​ ഏറ്റവും കൂടുതൽ എച്ച്​-ബി 1 വിസ ഉപപയോഗിക്കുന്നത്​. ഇതിന്​ പുറ​േമ ടി.സി.എസ്​, വിപ്രോ തുടങ്ങിയ ഇന്ത്യൻ കമ്പനികളും വിസ സേവനം ഉപയോഗപ്പെടുത്തി തൊഴിലാളിക​െള യു.എസിലെത്തിച്ച്​ ജോലി ചെയ്യിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ കുറേ വർഷങ്ങളായി യു.എസിൽ നിന്ന്​ തന്നെ ജീവനക്കാരെ കണ്ടെത്തി വിദേശതൊഴിലാളികളുടെ എണ്ണം പരമാവധി കുറക്കാൻ ടെക്​ കമ്പനികൾ ശ്രമം ആരംഭിച്ചിട്ടുണ്ട്​. എന്നാൽ, ഇതിൽ പൂർണമായും വിജയിക്കാൻ അവർക്ക്​ സാധിച്ചിട്ടില്ല. ഐ.ടി വ്യവസായത്തി​​െൻറ നെടുംതൂണുകളിലൊന്ന്​ വിദഗഗ്​ധരായ തൊഴിലാളികളാണ്​. ഇവരെ എത്തിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ്​ എച്ച്​-ബി 1 വിസ. അതിൽ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നത്​ കമ്പനികളുടെ പ്രവർത്തനങ്ങളെ തന്നെ ബാധിക്കുമെന്ന ആശങ്കയാണ്​ ടെക്​ ലോകം പങ്കുവെക്കുന്നത്​.

കോവിഡ്​ തീർത്ത പ്രതിസന്ധിയിൽ നിന്ന്​ കരകയറാനുള്ള ശ്രമത്തിലാണ്​ യു.എസിലെ ടെക്​ കമ്പനികൾ. നിലവിലെ സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കണമെങ്കിൽ സാ​ങ്കേതിക പരിജ്ഞാനമുള്ള തൊഴിലാളികളെ കമ്പനികൾക്ക്​ ആവശ്യമാണ്​. നിയന്ത്രണം വരുന്നതോടെ കമ്പനികൾക്ക്​ തൊഴിലാളികളെ എത്തിക്കുന്നതിൽ ബുദ്ധിമുട്ട്​ നേരിടും. വിസയിൽ രാജ്യത്തെ ടെക്​ കമ്പനികൾക്ക്​ ഇളവ്​ വേണമെന്ന്​ ഇന്ത്യൻ ഐ.ടി കമ്പനികളുടെ സംഘടനയായ നാസ്​കോം ആവശ്യപ്പെട്ടതും ഇതി​​െൻറ വെളിച്ചത്തിലാണ്​.

ട്രംപി​​െൻറ തീരുമാനത്തിൽ ആപ്പിളോ ഗൂഗ്​ളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും ​ട്രംപി​​െൻറ നടപടിയോട്​ ഇരു കമ്പനികൾക്കും കടുത്ത അതൃപ്​തിയുണ്ടെന്നാണ്​ റിപ്പോർട്ടുകൾ. കോവിഡ് കോൺടാക്​ട്​ ട്രേസിങ്ങിലടക്കം യു.എസ്​ സർക്കാറിനായി പ്രവർത്തിക്കാനുള്ള ശ്രമത്തിലാണ്​ ആപ്പിളും ഗൂഗ്​ളും. ഇതിനിടെയാണ്​ ട്രംപ്​ ഇവരുമായി പുതിയ പോർമുഖം തുറക്കുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsfacebookgooglemalayalam news​Covid 19
Next Story