Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightമൊത്തവ്യാപാര രംഗത്തും...

മൊത്തവ്യാപാര രംഗത്തും ഇ-കൊമേഴ്​സ്​ യുദ്ധം; വാൾമാർട്ട്​ ഇന്ത്യയെ മൊത്തമായി വാങ്ങി ഫ്ലിപ്​കാർട്ട്​

text_fields
bookmark_border
മൊത്തവ്യാപാര രംഗത്തും ഇ-കൊമേഴ്​സ്​ യുദ്ധം; വാൾമാർട്ട്​ ഇന്ത്യയെ മൊത്തമായി വാങ്ങി ഫ്ലിപ്​കാർട്ട്​
cancel

മുംബൈ: രാജ്യത്തെ ഇ-കൊമേഴ്​സ്​ രംഗത്തെ പ്രമുഖരായ ഫ്ലിപ്​കാർട്ട്​, വാള്‍മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കി. മൊത്തവ്യാപാരം ലക്ഷ്യമിട്ട് അടുത്ത മാസം തന്നെ ‘ഫ്ലിപ്​കാർട്ട്​ ഹോൾസെയിൽ എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്​ഫോമും ഇന്ത്യയിൽ അവർ ലോഞ്ച്​ ചെയ്യും. രാജ്യത്ത്​ 28 ന്യായവില മൊത്തവ്യാപാര സ്​റ്റോറുകളും രണ്ട് സംഭരണകേന്ദ്രങ്ങളും നിലവിൽ വാൾമാർട്ട്​ ഇന്ത്യക്കുണ്ട്​. ഇത്​ വിപുലീകരിച്ച്​ ഇൗ രംഗത്ത്​ ബദ്ധവൈരികളായ ആമസോണിനും പുതിയ താരമായ ജിയോ മാർട്ടിനും വെല്ലുവിളിയേകാനാണ്​ ഫ്ലിപ്​കാർട്ടി​​െൻറ ശ്രമം.

അമേരിക്കയിലെ പ്രമുഖ മൾട്ടി നാഷണൽ റീടെയിൽ കോർപറേഷനായ വാൾമാർട്ടി​​െൻറ നേതൃത്വത്തിലുള്ള നിക്ഷേപ ഗ്രൂപ്പിൽ നിന്ന്​​ 1.2 ബില്യൺ ഡോളർ ഫണ്ട്​ സ്വരൂപിച്ചതായി ഫ്ലിപ്​കാർട്ട്​ കഴിഞ്ഞയാഴ്​ച പറഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ പ്രഖ്യാപനം. നേരത്തെ 16 ബില്യൺ ഡോളറിന്​ ഫ്ലിപ്​കാർട്ടി​​െൻറ 77 ശതമാനം ഒാഹരി വാൾമാർട്ട്​ സ്വന്തമാക്കിയിരുന്നു. റിലയൻസ്​ ജിയോയുടെ കീഴിലുള്ള ജിയോ മാർട്ട്​ രാജ്യത്ത്​ ഒാൺലൈൻ ഗ്രോസറി, ഹോം കെയർ മാർക്കറ്റിൽ തരംഗം സൃഷ്​ടിക്കാൻ തുടങ്ങിയതാണ്​ ഫ്ലിപ്​കാർട്ടിനെ പുതിയ നീക്കത്തിന്​ പ്രേരിപ്പിച്ചത്​ എന്ന്​ വേണം കരുതാൻ.​

രാജ്യത്തെ ലക്ഷക്കണക്കിന്​ വരുന്ന ചെറുകടകളെ പങ്കാളികളാക്കിക്കൊണ്ടുള്ള ഒാൺലൈൻ പലചരക്ക്​ വിപണി ലക്ഷ്യമിട്ടാണ്​ അംബാനിയുടെ ജിയോയും അമേരിക്കൻ റീടെയിൽ ഭീമനും രംഗത്തിറങ്ങിയിരിക്കുന്നത്​. ഇതിൽ ജിയോ വാട്​സ്​ആപ്പ്​ ഫേസ്​ബുക്ക്​ എന്നിവരുമായും സഹകരിച്ചാണ്​ ജിയോ മാർട്ടിലൂടെയുള്ള വിൽപ്പന ഉദ്ദേശിക്കുന്നത്​. ഫാഷൻ, ഹോം കെയർ തുടങ്ങിയവക്കായി പ്രത്യേക വിഭാഗങ്ങളും ഇരു കമ്പനികളും വാഗ്​ദാനം ചെയ്യുന്നുണ്ട്​.

ഫ്ലിപ്​കാർട്ട്​ സീനിയർ വൈസ്​ പ്രസിഡൻറായ ആദർശ്​ മേനോനും വാൾമാർട്ട്​ ഇന്ത്യയുടെ ചീഫ്​ എക്​സിക്യൂട്ടീവായ സമീർ അഗർവാളുമായിരിക്കും ഫ്ലിപ്​കാർട്ട്​ ഹോൾസെയിലിനെ നയിക്കുക. ഇന്ത്യയിലെ ബിസിന്​സ്​ ടു ബിസ്​നസ്​ (B2B) വിഭാഗത്തിനായുള്ള ഏറ്റവും മികച്ച ഒാൺലൈൻ വിപണന കേന്ദ്രമായിരിക്കും ഫ്ലിപ്​കാർട്ട്​ ഹോൾസെയിൽ എന്ന്​ ആദർശ്​ മോഹൻ പറഞ്ഞു. ലക്ഷക്കണക്കിന് ചെറു ഷോപ്പുകളെയും എം എസ് എം ഇ യൂണിറ്റുകളെയും ശൃംഖലയുടെ ഭാഗമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാള്‍മാര്‍ട്ടിനെ ഏറ്റെടുക്കുന്നതിലൂടെ ഭക്ഷ്യ-പലചരക്ക് മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും വിതരണശൃംഖല ശക്തിപ്പെടുത്താനും ഫ്ളിപ്കാര്‍ട്ടിന് സാധിക്കുമെന്ന്​ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കല്യാണ്‍ കൃഷ്ണന്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:b2bFlipkartmukesh ambani
News Summary - Flipkart acquires Walmart Indias wholesale business
Next Story