സ്വാതന്ത്രദിന ഒാഫർ: വൻ കിഴിവുമായി എയർ ഏഷ്യ

19:32 PM
08/08/2017
airasia-india

ന്യൂഡൽഹി: സ്വാതന്ത്രദിനത്തോട്​ അനുബന്ധിച്ച്​ ടിക്കറ്റ്​ നിരക്കിൽ വൻ കുറവ്​ വരുത്തി എയർ ഏഷ്യ . 1299 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാക്കുന്നതാണ്​ എയർ ഏഷ്യയുടെ ഒാഫർ. പുതിയ ഒാഫറിൽ ആഗസ്​റ്റ്​ 13 മുതൽ ടിക്കറ്റുകൾ ബുക്ക്​ ചെയ്യാം. 2018 ഫെബ്രുവരി എട്ട്​ വരെയാണ്​ യാത്ര കാലാവധി.

​ബംഗളൂരു, ഗോവ, കൊച്ചി, കൊൽക്കത്ത, ഡൽഹി, പൂണൈ എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളിൽ ഒാഫർ ലഭ്യമാണ്​. ഹൈദരാബാദ്​ ബംഗളൂരു റൂട്ടിൽ 1,199 രൂപക്ക്​ ടിക്കറ്റ്​ ലഭ്യമാവും. ഭുവനേശ്വർ----^കൊൽക്കത്ത, റാഞ്ചി-^കൊൽക്കത്ത, കൊച്ചി-^ബംഗളൂരു എന്നീ ​റൂട്ടുകളിലെ ടിക്കറ്റുകൾക്ക്​ 1,399 രൂപയാണ്​ നിരക്ക്​.

ജി.എസ്​.ടി ഉൾപ്പെടയുള്ള നിരക്കുകളാണ്​ എയർ ഏഷ്യ നൽകിയിയിരിക്കുന്നത്​. ഡെബിറ്റ്​ കാർഡ്​, ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിച്ച്​ പണമടക്കു​േമ്പാൾ തിരിച്ച്​ കിട്ടാത്ത പ്രൊസസിങ്​ ഫീയും നൽകണം. എന്നാൽ എത്ര ടിക്കറ്റുകളാണ്​ ഒാഫറിൽ ലഭ്യമാക്കിയിരിക്കുന്നതെന്ന്​ എയർ ഏഷ്യ വ്യക്​തമാക്കിയിട്ടില്ല.

COMMENTS