Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightഫ്ളിപ്കാര്‍ട്ട് ആപ്...

ഫ്ളിപ്കാര്‍ട്ട് ആപ് അഞ്ചുകോടി ഡൗണ്‍ലോഡ് പിന്നിട്ടു

text_fields
bookmark_border
ഫ്ളിപ്കാര്‍ട്ട് ആപ് അഞ്ചുകോടി ഡൗണ്‍ലോഡ് പിന്നിട്ടു
cancel

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇ-കോമേഴ്സ് കമ്പനിയായ ഫ്ളിപ്കാര്‍ട്ടിന്‍െറ ആപ്പിന് ഡൗണ്‍ലോഡില്‍ റെക്കോഡ്. ഫെബ്രുവരി ആദ്യവാരം വരെയുള്ള കണക്കനുസരിച്ച് ഗൂഗ്ള്‍ ആന്‍ഡ്രോയ്ഡ് പ്ളേ സ്റ്റോറില്‍നിന്ന് അഞ്ചുകോടിയിലധികം പേരാണ് ഫ്ളിപ്കാര്‍ട്ട് ആപ് ഡൗണ്‍ലോഡ് ചെയ്തതത്. അഞ്ചുകോടിയെന്ന പരിധി മറികടക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് ഫ്ളിപ്കാര്‍ട്ട്. 
ഓണ്‍ലൈന്‍ വ്യാപാരത്തിലെ സൈറ്റ് സന്ദര്‍ശനങ്ങളില്‍ 47 ശതമാനവും ഫ്ളിപ്കാര്‍ട്ടിന്‍െറ ആപ്പു വഴിയാണെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഫ്ളിപ്കാര്‍ട്ടും മൈന്ത്രയും കൂടി ചേര്‍ന്നാല്‍ ഇത് 63 ശതമാനമാവും.
 മൂന്നാം സ്ഥാനത്തുള്ള ആമസോണിന് ഇത് 15.86 ശതമാനവും സ്നാപ്ഡീലിന് 13.84 ശതമാനവുമാണിത്. ഇന്ത്യന്‍ ഇ-കോമേഴ്സിന്‍െറ 70 ശതമാനം ഇടപാടുകളും നടക്കുന്നത് മൊബൈലുകളില്‍നിന്നാണ്. 

Show Full Article
TAGS:etail 
Next Story