Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightസ്നാപ് ഡീല്‍...

സ്നാപ് ഡീല്‍ ‘അള്‍ട്ടീമേറ്റ് മണ്‍ഡേ സെയില്‍’ നവംബര്‍ രണ്ടിന്

text_fields
bookmark_border
സ്നാപ് ഡീല്‍ ‘അള്‍ട്ടീമേറ്റ് മണ്‍ഡേ സെയില്‍’ നവംബര്‍ രണ്ടിന്
cancel

മുംബൈ:ഇടെയില്‍ സൈറ്റായ സ്നാപ്ഡീലിന്‍െറ ആദായ വില്‍പ്പന നവംബര്‍ രണ്ട് തിങ്കളാഴ്ച നടക്കും. ‘അള്‍ട്ടീമേറ്റ് മണ്‍ഡേ സെയില്‍’ എന്ന് പേരിട്ട 24 മണിക്കൂര്‍ വില്‍പ്പനയില്‍ പല ഉല്‍പന്നങ്ങള്‍ക്കും 80 ശതമാനം വരെ വിലക്കിഴിവ് ലഭ്യമാണെന്ന് കമ്പനി പറയുന്നു. ഉത്സവകാലത്തോട് ബന്ധപ്പെട്ട് പ്രഖ്യാപിച്ച നിരക്കിളവുകള്‍ തുടരുന്നതിനിടെയാണ് തിങ്കളാഴ്ച പ്രത്യേക വില്‍പ്പന. ഓരോ മണിക്കൂറിലും പുതിയ ഓഫറുകളുണ്ടാവും. ഇലക്ട്രോണിക്സ്, ഫാഷന്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി എല്ലാ വിഭാഗത്തിലും ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. നേരത്തെ ഒക്ടോബര്‍ 12ന് ഇലക്ട്രാണിക്സ് മണ്‍ഡേ സെയില്‍ എന്ന പേരില്‍ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളില്‍ മാത്രം നടത്തിയ ആദായ വില്‍പ്പന 17 മടങ്ങ് വില്‍പ്പന നേടാന്‍ സഹായിച്ചതായി കമ്പനി അവകാശപ്പെട്ടിരുന്നു. 

Show Full Article
TAGS:etail 
Next Story