വിറ്റിയോസിനെ വിപ്രോ ഏറ്റെടുക്കും 

  • 858 കോടി രൂപയുടെ ഇടപാട്

20:40 PM
23/12/2015

മുംബൈ: ആള്‍ട്ടര്‍നേറ്റിവ് ഇന്‍വെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ് ഇന്‍ഡസ്ട്രിക്ക് ബിപാസ് (ബിസിനസ് പ്രോസസ് ആസ് എ സര്‍വിസ്) സേവനം നല്‍കുന്ന കമ്പനിയായ യു.എസിലെ വിറ്റിയോസിനെ വിപ്രോ ഏറ്റെടുക്കും. 13 കോടി ഡോളറിനാണ് (858 കോടി രൂപ) ഇടപാട്. കെ.വൈ.സി, അനുരഞ്ജനം, സെറ്റില്‍മെന്‍റ്, സിന്‍ഡിക്കേറ്റ് ലോണ്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വിറ്റിയോസ്. സോമര്‍സെറ്റ് ആസ്ഥാനമായ കമ്പനിയില്‍ 400ഓളം ഉദ്യോഗസ്ഥരാണുള്ളത്. രാജ്യത്തെ മൂന്നാമത്തെ വലിയ ഐ.ടി കമ്പനിയായ വിപ്രോ ഈ മാസം നടത്തുന്ന രണ്ടാമത്തെ ഏറ്റെടുക്കലാണിത്. നേരത്തേ ജര്‍മന്‍ ഐ.ടി സേവനദാതാക്കളായ സെല്ളെന്‍റ് എ.ജിയെ 517 കോടി രൂപക്ക് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

Loading...
COMMENTS