Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightലോക്​ഡൗൺ:...

ലോക്​ഡൗൺ: ഫ്ലിപ്കാർട്ടും മിന്ത്രയും സേവനം നിർത്തി

text_fields
bookmark_border
ലോക്​ഡൗൺ: ഫ്ലിപ്കാർട്ടും മിന്ത്രയും സേവനം നിർത്തി
cancel

ന്യൂഡൽഹി: രാജ്യത്ത്​ ലോക്​ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തങ്ങളുടെ സേവനം തൽക്കാലം നിർത്തുകയാ​​ണെന്ന്​ ഓൺലൈ ൻ വ്യാപാര സംരംഭകരായ​ ഫ്ലിപ്കാർട്ടും മിന്ത്രയും. നിത്യോപയോഗ സാധനങ്ങൾ, ശുചീകരണികൾ തുടങ്ങിയ അവശ്യവസ്തുക്കൾ മാത്രമേ നൽകുകയുള്ളൂവെന്ന്​ ആമസോൺ ഇന്ത്യയും അറിയിച്ചു.

ലോക്​ഡൗൺ വേളയിലും ഭക്ഷണം, മരുന്ന്​, മെഡിക്കൽ ഉപകരണങ്ങൾ, ഗാർഹിക വസ്​തുക്കൾ തുടങ്ങിയ അവശ്യസാധനങ്ങൾ ഇ-കൊമേഴ്‌സ് വഴി വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, ചരക്കുകൾ എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രയാസം കണക്കിലെടുത്താണ്​ സംരംഭകരുടെ ഈ തീരുമാനമെന്നാണ്​ സൂചന.

‘ഞങ്ങളുടെ സേവനം താൽകാലികമായി നിർത്തിവയ്ക്കുകയാണ്. നിങ്ങളുടെ ആവശ്യങ്ങൾക്കാണ്​ എല്ലായ്‌പ്പോഴും പരിണന. കഴിയുന്നതും വേഗം നിങ്ങളെ സേവിക്കാൻ മടങ്ങിവരും’ എന്നാണ്​ ഫ്ലിപ്​കാർട്ടി​ന്റെ മുഖപേജ്​ തുറ​ക്കു​മ്പോൾ പ്രത്യക്ഷപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flipkartmyntramalayalam newsIndia News
News Summary - Coronavirus: Flipkart and Myntra lock down
Next Story