‘ഒരു സംരംഭകനെന്ന നിലയിൽ പരാജയപ്പെട്ടു, ക്ഷമിക്കണം’ സിദ്ധാർത്ഥയുടെ കത്ത്
text_fieldsബംഗളൂരു: കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ് എം. കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാ ർത്ഥയെ നേത്രാവതി നദിക്ക് സമീപം കാണാതായതിനു പിന്നാലെ ബിസിനസ്സിലുള്ള തൻെറ നിരാശ വെളിപ്പെടുത്തിക്കൊണ്ട് എഴു തിയ കത്ത് പുറത്ത്. രണ്ട് ദിവസം മുമ്പ് കഫേ കോഫി ഡേ(സി.സി.ഡി) ബോർഡ് ഡയറ്ടർമാർക്ക് സിദ്ധാർത്ഥ അയച്ച കത്താ ണ് പുറത്തുവന്നത്.
ഒരു സംരംഭകനെന്ന നിലയിൽ താൻ പരാജയപ്പെട്ടതായും തന്നെ വിശ്വസിച്ചവരെ നിരാശരാക്കേണ്ടി വ ന്നതിൽ ക്ഷമ ചോദിക്കുന്നുവെന്നും സിദ്ധാർത്ഥ കത്തിൽ വ്യക്തമാക്കുന്നുണ്ട്. ജൂൺ 27നാണ് സി.സി.ഡി ഡയറക്ടർമാർക്ക് സിദ്ധാർത്ഥ കത്തയച്ചത്.
‘‘ലാഭകരമായ ബിസിനസ് മാതൃക ഒരുക്കുന്നതിൽ ഞാൻ പരാജയെപ്പട്ടു. ഞാൻ ഒരുപാട് പോരാടി. എൻെറ പ്രൈവറ്റ് ഇക്വിറ്റി പാർട്ണർമാരിൽ ഒരാൾ ഓഹരികൾ തിരിെക വാങ്ങിക്കാൻ എന്നെ നിർബന്ധിച്ചുെകാണ്ടിരിക്കുകയാണ്. ആറ് മാസം മുമ്പ് എൻെറ ഒരു സുഹൃത്തിൽ നിന്ന് ഭീമമായ തുക കടം വാങ്ങിക്കൊണ്ട് ഓഹരി കൈമാറ്റം ഭാഗികമായി പൂർത്തീകരിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഈ സമ്മർദ്ദം ഇനിയും താങ്ങാൻ വയ്യ. അതിനാൽ ഞാൻ എല്ലാം ഉപേക്ഷിക്കുകയാണ്’’ സിദ്ധാർത്ഥ കത്തിൽ പറയുന്നു.
പുതിയ മാനേജ്മെൻറിന് കീഴിൽ ഈ ബിസിനസ് വളരെ ശക്തമായി മുന്നോട്ട് കൊണ്ട്പോകണമെന്നും സിദ്ധർത്ഥ കത്തിൽ ആവശ്യപ്പെടുന്നു. എല്ലാ സാമ്പത്തിക കൈമാറ്റങ്ങളും തൻെറ ഉത്തരവാദിത്തമാണ്. എൻെറ ടീമംഗങ്ങളും ഓഡിറ്റർമാരും മുതിർന്ന മാനേജ്മെൻറും തൻെറ കൈമാറ്റങ്ങളിൽ പൂർണമായും അജ്ഞരാണ്. പൂർണമായ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നതിനാൽ തൻെറ കുടുംബത്തിൽ നിന്ന് പോലും ഇക്കാര്യങ്ങൾ മറച്ചു പിടിച്ചു. ആരേയും ചതിക്കാനോ ആശയക്കുഴപ്പത്തിലാക്കാനോ തനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. അക്കാര്യം ഒരിക്കൽ നിങ്ങൾക്ക് മനസ്സിലാവുമെന്നാണ് കരുതുന്നത്. തന്നോട് പൊറുക്കണം. തൻെറ സ്വത്ത് വകകളുടെ വിവരങ്ങളടങ്ങിയ പട്ടിക കത്തിനൊപ്പം വെക്കുന്നതായും വാങ്ങിയ പണം തിരികെ കൊടുത്ത് കടബാധ്യത തീർക്കുവാൻ അവ സഹായകമാവുമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു.
തിങ്കളാഴ്ച ചിക്കമംഗളുരുവിലേക്ക് ബിസിനസ് സംബന്ധമായി യാത്ര തിരിച്ച സിദ്ധാർത്ഥ തുടർന്ന് കേരളത്തിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനിടെ നേത്രാവതി നദിക്കരികിൽ വെച്ചാണ് സിദ്ധാർത്ഥയെ കാണാതാവുന്നത്. മംഗളുരുവിന് സമീപം ദേശീയ പാതയിലെ ജെപ്പിന മൊഗരു എന്ന സ്ഥലത്തെത്തിയപ്പോൾ സിദ്ധാർത്ഥ് തൻെറ ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെടുകയും വാഹനത്തിൽ നിന്ന് പുറത്തിറങ്ങി പോയ സിദ്ധാർത്ഥയെ ഏെറ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ഡ്രൈവർ കുടുംബാംഗങ്ങളെ വിവരം ധരിപ്പിക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കാപ്പിക്കുരു കയറ്റുമതിക്കാരിൽ ഒരാളാണ് വി.ജി സിദ്ധാർത്ഥ്. എസ്.എം കൃഷ്ണയുടെ മൂത്ത മകൾ മാളവികയെയാണ് സിദ്ധാർത്ഥ് വിവാഹം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
