സാറ സ്ഥാപകൻ അമൻഷ്യോ ഒർേട്ടഗ ലോക സമ്പന്നൻ
text_fieldsമഡ്രിഡ്: മൈേക്രാസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സിനെ പിന്തള്ളി വസ്ത്രവ്യാപാര ശൃംഖലയായ സറയുടെ സ്ഥാപകനും ശതകോടീശ്വരനുമായ അമൻഷ്യോ ഒർേട്ടഗ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി. 7800 കോടി ഡോളറാണ് ഒർേട്ടട്ടഗയുടെ ആസ്തി. ബിൽഗേറ്റ്സിേൻറത് 7740 കോടി ഡോളറും.
സ്പെയിനിലെ റെയിൽവേ ജോലിക്കാരെൻറ മകനായ ഒർേട്ടഗ സമ്പത്തിെൻറ നെറുകയിലെത്തിയിട്ടും വന്നവഴി മറന്നില്ല. പലപ്പോഴും ഒാഫിസ് കാൻറീനിൽ തെൻറ േജാലിക്കാരുടെ കൂടെയിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. മുൻ ഭാര്യ റൊസൈലക്കൊപ്പം വീടിെൻറ ഒറ്റമുറിയിലിരുന്നാണ് സാറയെന്ന ബിസിനസ് സ്ഥാപനം തുടങ്ങിയത്. മാധ്യമങ്ങൾക്ക് വളരെ അപൂർവമായി മാത്രമേ അഭിമുഖം നൽകിയിരുന്നുള്ളൂ ഇൗ 80കാരൻ.