ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കാൻ രണ്ട് ദിവസം മാത്രം
text_fieldsന്യൂഡൽഹി: ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കാൻ ഇനി രണ്ട് ദിവസങ്ങൾ മാത്രം ബാക്കി. ജൂലൈ ഒന്നിന് മുമ്പ് ആധാർ കാർഡ് പാൻകാർഡുമായി ബന്ധിപ്പിക്കണം. ആധാർ കാർഡ് നിർബന്ധമാക്കി ആദായ നികുതി നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തും.
സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാനും ഒന്നിലധികം പാൻകാർഡുകൾ എടുക്കുന്നത് തടയാനും ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് സഹായിക്കുമെന്നാണ് സർക്കാറിെൻറ പ്രതീക്ഷ. ജൂലൈ ഒന്നിന് മുമ്പ് ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ റദ്ദാക്കാനാണ് സർക്കാറിെൻറ പദ്ധതി.
നേരത്തെ ആധാർ കാർഡ് ഇല്ലാത്തവർക്ക് പാൻകാർഡുമായി ബന്ധിപ്പിക്കുന്നതിൽ ഇളവ് അനുവദിച്ചിരുന്നു. ആധാർകാർഡ് നിലവിലുള്ള എല്ലാവരും പാൻകാർഡുമായി ബന്ധിപ്പിക്കണമെന്നും സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
