Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightയെസ്​ ബാങ്കിന്​ 18,564...

യെസ്​ ബാങ്കിന്​ 18,564 കോടി നഷ്​ടം

text_fields
bookmark_border
യെസ്​ ബാങ്കിന്​ 18,564 കോടി നഷ്​ടം
cancel

മുംബൈ: ആർ.ബി.ഐ മൊറ​ട്ടോറിയം ഏർപ്പെടുത്തിയ യെസ്​ ബാങ്കിന്​ സാമ്പത്തിക വർഷത്തി​​െൻറ മൂന്നാം പാദത്തിൽ 18,564 കോട ി നഷ്​ടം. ബാങ്കി​​െൻറ നിഷ്​ക്രിയ ആസ്​തിയിലും വർധനയുണ്ടായി​. 40,709 കോടിയാണ്​ ബാങ്കി​​െൻറ ഡിസംബറിലെ നിഷ്​ക്രിയ ആസ്​തി.

18.87 ശതമാനം വർധനയാണ്​ നിഷ്​ക്രിയ ആസ്​തിയിലുണ്ടായത്​. കഴിഞ്ഞ പാദവുമായി താരതമ്യം​ ചെയ്യു​േമ്പാൾ നഷ്​ടം 7.39 ശതമാനം ഉയർന്നിട്ടുണ്ട്​. നിക്ഷേപങ്ങളിൽ വൻ കുറവുണ്ടായെന്നും യെസ്​ ബാങ്ക്​ റിപ്പോർട്ട്​ വ്യക്​തമാക്കിയിരുന്നു. 44,000 കോടിയുടെ കുറവാണ്​ നിക്ഷേപങ്ങളിൽ ഉണ്ടായത്​. ഇതാണ്​ ബാങ്കിലെ ഇപ്പോഴുള്ള മൂലധനപ്രതിസന്ധിക്ക്​ കാരണം.

നേരത്തെ മൂലധനപ്രതിസന്ധി അനുഭവപ്പെട്ടതിനെ തുടർന്നാണ്​​ ആർ.ബി.ഐ യെസ്​ ബാങ്കിന്​ മൊറ​ട്ടോറിയം ഏർപ്പെടുത്തിയത്​. മൊറ​ട്ടോറിയം ഏർപ്പെടുത്തിയതോടെ ബാങ്കിൽ നിന്ന്​ പിൻവലിക്കാൻ കഴിയുന്ന പരാമവധി തുക 50,000 രൂപയായി നിജപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsrbimalayalam newsYes bank
News Summary - Yes Bank posts record Rs 18,564 crore loss-Business news
Next Story