യെസ് ബാങ്ക് പ്രതിസന്ധി: ആർ.ബി.ഐ മൊറട്ടോറിയം മൂന്ന് ദിവസത്തിനുള്ളിൽ പിൻവലിക്കും
text_fieldsന്യൂഡൽഹി: യെസ് ബാങ്കിന് ആർ.ബി.ഐ ഏർപ്പെടുത്തിയ മൊറട്ടോറിയം മൂന്ന് പ്രവർത്തി ദിവസത്തിനുള്ളിൽ പിൻവലിക്കു ം. ബാങ്കിെൻറ പുനരുദ്ധാരണത്തിനുള്ള പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയതോടെയാണ് ആർ.ബി.ഐ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്. ഏപ്രിൽ മൂന്ന് വരെയാണ് ആർ.ബി.ഐ മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നത്.
എസ്.ബി.ഐയുടെ നേതൃത്വത്തിൽ യെസ് ബാങ്കിൽ നടപ്പിലാക്കുന്ന പുനരുദ്ധാരണ പദ്ധതിക്കാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്. ഇതുപ്രകാരം 7,250 കോടി നൽകി യെസ് ബാങ്കിലെ 49 ശതമാനം ഓഹരികൾ എസ്.ബി.ഐ വാങ്ങും. ഐ.സി.ഐ.സി.ഐ ബാങ്ക് 1000 കോടി നിക്ഷേപം നടത്തി 100 കോടി ഓഹരി വാങ്ങും. ആക്സിസ് ബാങ്ക് 600 കോടി നിക്ഷേപം നടത്തി 60 കോടി ഓഹരികളാവും വാങ്ങുക.
നേരത്തെ ആർ.ബി.ഐ മൊറട്ടോറിയം വന്നതോടെ യെസ് ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു. പരമാവധി 50,000 രൂപ വരെയായിരുന്നു യെസ് ബാങ്കിൽ നിന്ന് പിൻവലിക്കാൻ സാധിച്ചിരുന്നത്.
