റാണ കപൂറിെൻറ കസ്റ്റഡി നീട്ടി
text_fieldsമുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത യെസ് ബാങ്ക് സഹ സ്ഥാപകനായ റാണ കപൂറിെൻറ കസ്റ്റഡി മാർച്ച് 20 വരെ നീട്ടി പ്രത്യേക കോടതി ഉത്തരവിട്ടു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം മാർച്ച് എട്ടിനാണ് യെസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായിരുന്ന റാണ കപൂറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. റാണ കപൂർ എം.ഡിയായിരിക്കെ 202.10 കോടി രൂപ വായ്പ ഭവനനിർമാണ കമ്പനിക്ക് നൽകിയെന്നും ഇൗ വായ്പയുടെ ഒരു ഭാഗം ഇതേ കമ്പനി നേരത്തെെയടുത്ത വായ്പ തിരിച്ചടക്കാനാണ് ഉപയോഗിച്ചതെന്നും ഇ.ഡി കോടതിയിൽ ബോധിപ്പിച്ചു.
റാണയുടെ കാലത്ത് അനുവദിച്ച 30,000 കോടി രൂപ വായ്പയിൽ 20,000 കോടി രൂപയും കിട്ടക്കടമായി മാറുകയായിരുന്നു. ഭീമമായ വായ്പ നൽകുന്നതിന് കപൂറും കുടുംബവും ആനുകൂല്യം കൈപ്പറ്റിയിരുന്നുവെന്നും ഇ.ഡി ബോധിപ്പിച്ചു. പ്രതിസന്ധിയിലായ യെസ് ബാങ്കിന് റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്.
