നൂതന ആശയങ്ങളുടെ സാധ്യതലോകം തുറന്ന്​ ‘യെസ്​ 2017’

12:58 PM
13/09/2017
കൊച്ചിയിൽ നടന്ന യുവസംരംഭകത്വ ഉച്ചകോടിയുടെ സിഗ്​നേച്ചർ ഫിലിം പ്രദർശനം മുഖ്യമന്ത്രി പിണറായി വിജയൻ ഇലക്​ട്രോണിക്​ കവണി ഉപയോഗിച്ച്​ ഉദ്​ഘാടനം ചെയ്യുന്നു. മന്ത്രി എ.സി. മൊയ്​തീൻ, കെ.എസ്​.​െഎ.ഡി.സി ചെയർമാൻ ​േഡാ. ക്രിസ്​റ്റി ഫെർണാണ്ടസ്​, മാനേജിങ്​ ഡയറക്​ടർ ഡോ. എം. ബീന എന്നിവർ സമീപം

കൊ​ച്ചി: പ​ര​മ്പ​രാ​ഗ​ത​വും കാ​ല​ഹ​ര​ണ​പ്പെ​ട്ട​തു​മാ​യ ശൈ​ലി​ക​ളെ പൊ​ട്ടി​ച്ചെ​റി​ഞ്ഞ് ആ​ശ​യ​വി​പ്ല​വ​ത്തി​​െൻറ പു​തി​യ ലോ​ക​ത്തേ​ക്ക് വാ​തി​ൽ തു​റ​ക്കു​ന്ന​താ​യി​രു​ന്നു മൂ​ന്നാ​മ​ത് യു​വ​സം​രം​ഭ​ക​ത്വ ഉ​ച്ച​കോ​ടി. ‘ഡി​സ​റ​പ്​​റ്റ്, ഡി​സ്​​ക​വ​ർ ആ​ൻ​ഡ്​ ഡെ​വ​ല​പ്​​മ​െൻറ്​’ പ്ര​മേ​യ​ത്തി​ൽ ബ​ദ​ൽ സാ​േ​ങ്ക​തി​ക​വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ യു​വ​സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു​ ല​ക്ഷ്യം. 

ഐ.​ടി​ക്ക​പ്പു​റം മ​റ്റു​പ​ല മേ​ഖ​ല​യി​ലേ​ക്കും യു​വാ​ക്ക​ളു​ടെ ചി​ന്ത എ​ത്തി​യെ​ന്ന് അ​ടി​വ​ര​യി​ടു​ന്ന​താ​യി​രു​ന്നു വി​വി​ധ സ്​​റ്റാ​ർ​ട്ട​പ്പു​ക​ൾ ത​യാ​റാ​ക്കി​യ പ്ര​ദ​ർ​ശ​നം. 
ഏ​ക​ദി​ന പ​രി​പാ​ടി​യി​ലെ വി​വി​ധ സെ​ഷ​നു​ക​ളി​ൽ ഐ.​ടി​ക്കൊ​പ്പം കാ​ർ​ഷി​ക, -ഭ​ക്ഷ്യ​സം​സ്​​ക​ര​ണ മേ​ഖ​ല, സു​സ്ഥി​ര സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, സ്​​റ്റാ​ർ​ട്ട​പ് ഇ​ന്ത്യ പ​ദ്ധ​തി​ക​ൾ, ബ​യോ​മെ​ഡി​ക്ക​ൽ സാ​േ​ങ്ക​തി​ക​വി​ദ്യ, ഭാ​വി സാ​േ​ങ്ക​തി​ക​വി​ദ്യ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​ർ ന​ട​ന്നു. വ്യ​വ​സാ​യ​മേ​ധാ​വി​ക​ൾ, സ്​​റ്റാ​ർ​ട്ട​പ്​ ഇ​ന്ത്യ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ർ, സം​രം​ഭ​ക​പ്ര​മു​ഖ​ർ, യു​വ​സം​രം​ഭ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​വാ​ദ​ത്തി​നും യെ​സ്-2017 വേ​ദി​യാ​യി.

COMMENTS