ഷവോമിക്ക് ഒാഹരി വിപണിയിലും നേട്ടം
text_fieldsബീജിങ്: ടെക് ലോകത്ത് വിപ്ലവങ്ങൾ സൃഷ്ടിച്ച കമ്പനിയാണ് ഷവോമി. ചുരുങ്ങിയ കാലയളവിൽ ആഗോള വിപണിയിൽ തനതായ സ്ഥാനം സൃഷ്ടിക്കാൻ ഷവോമിക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ ഒാഹരി വിപണിയിലു നേട്ടമുണ്ടാക്കി മുന്നേറുകയാണ് ഷവോമി.
തിങ്കളാഴ്ചയാണ് ഷവോമിയുടെ ഒാഹരികൾ ഹോേങ്കാങ് സ്റ്റോക് എക്സ്ചേഞ്ചിൽ വ്യാപാരം തുടങ്ങിയത്. ആദ്യദിനം നഷ്ടത്തിലായിരുന്നു ഷവോമിയുടെ വ്യാപാരം. ആദ്യ ദിനമായ തിങ്കളാഴ്ച ഏകദേശം 5 ശതമാനം നഷ്ടമാണ് ഷവോമി രേഖപ്പെടുത്തിയത്. എന്നാൽ, ആദ്യ ആഴ്ചയിലെ അവസാന ദിവസമായ വെള്ളിയാഴ്ച 11.9 ശതമാനം നേട്ടത്തോടെയാണ് ഷവോമിയുടെ ഒാഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.
െഎ.പി.ഒക്ക് ശേഷം ഷവോമിയുടെ ഒാഹരികൾ നേട്ടം രേഖപ്പെടുത്തിയത് ജീവനക്കാർക്കും ഗുണകരമായി. കമ്പനിയുടെ ഇന്ത്യ വിഭാഗം മേധാവി മനുകുമാർ ജെയിനിെൻറ ഒാഹരികളുടെ മൂല്യം 428 കോടിയായി. വരും ദിവസങ്ങളിലും ഒാഹരി വിപണിയിൽ ഷവോമി നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
